ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്
Apr 16, 2025 12:53 PM | By Editor

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

മോട്ടോർ വാഹനവകുപ്പിന്റെ വാഹൻ പരിവാഹൻ ഇ ചെലാൻ എന്നപേരിൽ, ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾ കരുതിയിരിക്കണമെന്ന് ജില്ലാ പോലീസ്. വാട്സാപ്പിലോ ഇ മെയിൽ ആയോ എസ് എം എസ് ആയോ ഇത്തരത്തിൽ വ്യാജസന്ദേശങ്ങൾ വരുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമാനുസൃതം എന്ന് തോന്നുന്ന തരത്തിലുള്ള പോലീസ്, മോട്ടോർ വെഹിക്കിൾ വകുപ്പുകളുടെ ലോഗോകളും മറ്റും ഇതിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഇത്തരം സന്ദേശങ്ങളിൽ ലിങ്കുകളോ സ്ക്രീൻഷെയറിങ് ആപ്ലിക്കേഷനുകളോ ചേർത്തിട്ടുമുണ്ടാവും. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ,സ്ക്രീൻഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയൊ ചെയ്യുന്നതോടെ, ഇവരുടെ സൈറ്റുകളിൽ എത്തിപ്പെട്ട് തട്ടിപ്പിനിരയാവുകയാവും ഫലം. ഇത്തരം വ്യാജ സന്ദേശങ്ങൾ തിരിച്ചറിഞ്ഞ്, സൈബർ തട്ടിപ്പുകൾക്ക് ഇരകളവാതെ ശ്രദ്ധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.

വാഹനങ്ങളുടെ പിഴക്കുടിശ്ശിക പരിശോധിക്കുന്നതിന് വേണ്ടി ഔദ്യോഗിക വെബ്സൈറ്റ് ആയ https://echallan.parivahan.gov.in മാത്രം ഉപയോഗിക്കേണ്ടതാണ്. തട്ടിപ്പുകാർ അയച്ചുതരുന്ന ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യുകയോ, ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. പ്ലേസ്റ്റോർ പോലുള്ള വിശ്വാസയോഗ്യമായ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക. ജനനത്തീയതി, പാൻ കാർഡ് ആധാർ കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഓ ടി പി, സി വി വി( എ ടി എം കാർഡ് വെരിഫിക്കേഷൻ വാല്യൂ ), എം പിൻ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും പങ്കുവയ്ക്കരുത്. ഇക്കാര്യങ്ങളിൽ ജാഗ്രത പാലിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്നും സ്വയം സുരക്ഷിതരാവാൻ സാധിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരകളായാൽ ഉടൻതന്നെ 1930 എന്ന ടോൾ ഫ്രീ നമ്പരിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള പരാതികൾ സൈബർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അറിയിക്കേണ്ടതും, അവിടെ തുടർ നടപടികൾ കൈക്കൊള്ളുന്നതുമാണ്. പത്തനംതിട്ട ജില്ലയിലെ സൈബർ പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പരി (9497961078) ലോ, മെയിൽ ഐ ഡി( [email protected] ) യിലോ ഇത്തരം പരാതികൾ അറിയിക്കാവുന്നതാണ്.

ജില്ലാ പോലീസ് മേധാവി,

പത്തനംതിട്ട : 15/04/2025

pathanamthitta police

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories