സ്വർണവില സർവകാല റെക്കോർഡിൽ

 സ്വർണവില സർവകാല റെക്കോർഡിൽ
Apr 17, 2025 12:36 PM | By Editor


പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. അന്താരാഷ്ട്ര സ്വർണ്ണവില 3,341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71,000 കടന്നു. ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71,360 രൂപയാണ്.


ഇന്നലെ 760 രൂപ വർധിച്ചിരുന്നു. രണ്ട ദിവസംകൊണ്ട് 1600 രൂപയാണ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല. 3,300 ഡോളർ കടന്ന് മുന്നോട്ടു നീങ്ങിയാൽ 3,500 ഡോളർ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില വർദ്ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്.


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,350 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.


ഏപ്രിലിലെ സ്വർണ വില ഒറ്റനോട്ടത്തിൽ


ഏപ്രിൽ 1 - ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ

ഏപ്രിൽ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ

ഏപ്രിൽ 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ

ഏപ്രിൽ 4 - ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ

ഏപ്രിൽ 5 - ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ

ഏപ്രിൽ 6 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 66,480 രൂപ

ഏപ്രിൽ 7 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ

ഏപ്രിൽ 8 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ

ഏപ്രിൽ 9 - ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 66,320 രൂപ

ഏപ്രിൽ 10 - ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു. വിപണി വില 68,480 രൂപ

ഏപ്രിൽ 11 - ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു. വിപണി വില 69960 രൂപ

ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 70,160 രൂപ

ഏപ്രിൽ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,160 രൂപ

ഏപ്രിൽ 14- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ

ഏപ്രിൽ 15- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ

ഏപ്രിൽ 16- ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 70,520 രൂപ

ഏപ്രിൽ 17- ഒരു പവൻ സ്വർണത്തിന് 840 രൂപ ഉയർന്നു. വിപണി വില 71,360 രൂപ


gold rate today

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories