തണ്ണിത്തോട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി പെരുന്നാളിന് കൊടിയേറി. 27നു സമാപിക്കും. നാളെ 4.45നു കുർബാന, ഭക്ത സംഘടനകളുടെ വാർഷികം. ജോസഫ് ചാമക്കാ ലായിൽ റമ്പാൻ കാർമികത്വം വഹിക്കും. 23നും 24നും 4.45നു കുർബാന തുടർന്ന് മലയോര കൺവൻഷൻ ഫാ. ജോൺസൺ പുതുവേലിൽ നയിക്കും.
25നു 4.45നു കുർബാന തുടർന്നു ദിവ്യകാരുണ്യ പ്രദക്ഷിണം റാന്നി പെരുനാട് വൈദിക ജില്ലാ വികാരി ഫാ. പോൾ നിലയ്ക്കൽ തെക്കേതിൽ, സീതത്തോട് വൈദിക ജില്ലാ വികാരി ഫാ. ഗീ വർഗീസ് പാലമുട്ടിൽ എന്നിവർ നയിക്കും. 26നു രാവിലെ 6.45നു കുർബാന, ഇടവകയിലെ വാഹന കൂദാശ, വാഹന വിളംബര റാലി, തണ്ണിത്തോട് മൂഴി കുരിശടിയിൽ ചെമ്പ് പ്രതിഷ്ഠ, 5നു സന്ധ്യാനമ സ്കാരം, ചെമ്പെടുപ്പ് റാസ. മൂഴി കുരിശടിയിൽ നിന്ന് ആരംഭിച്ച് കാവിൽ ജംക്ഷൻ, മാർക്കറ്റ് ജംക് ഷൻ, കൂത്താടിമൺ വഴി പള്ളിയിലേക്ക്. തുടർന്ന് സമാപന ആശിർവാദം,
വാദ്യമേളങ്ങളുടെ : ഡിസ്പ്ലേ, ആകാശദീപക്കാഴ്ച. 27നു 8ന് പെരുന്നാൾ കുർബാന, : ആദ്യ കുർബാന സ്വീകരണം. : ഡോ.സാമുവൽ മാർ ഐറേനി യോസ് കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. വർഗീസ് തോമസ് ചാമക്കാലായിൽ അറിയിച്ചു.
thannithode palli perunnal