പത്തനംതിട്ടയിൽ മുഖ്യമന്ത്രി വരുന്നു അധികൃതർ ഉണർന്നു; മുഖ്യമന്ത്രി കടന്നുപോകുന്ന റോഡുകളിലെ കുഴിയടച്ചു

 പത്തനംതിട്ടയിൽ മുഖ്യമന്ത്രി  വരുന്നു അധികൃതർ ഉണർന്നു; മുഖ്യമന്ത്രി കടന്നുപോകുന്ന റോഡുകളിലെ കുഴിയടച്ചു
Apr 24, 2025 10:41 AM | By Editor


പത്തനംതിട്ടയിൽ മുഖ്യമന്ത്രി വരുന്നു അധികൃതർ ഉണർന്നു; മുഖ്യമന്ത്രി കടന്നുപോകുന്ന റോഡുകളിലെ കുഴിയടച്ചു


പത്തനംതിട്ട∙ മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് ശാപമോക്ഷം. അബാൻ പാലം പണി നടക്കുന്നതിനാൽ സ്വകാര്യ ബസ് സ്റ്റാൻഡിനു മുൻവശത്തു കൂടി ഉള്ള റോഡ് രണ്ട് വർഷമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തണമെന്നു നാട്ടുകാരും വ്യാപാരികളും പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ അനങ്ങിയില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം സ്വകാര്യ ബസ് സ്റ്റാൻഡിലാണു നടക്കുന്നത്. ഇവിടേക്ക് എത്തണമെങ്കിൽ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കടന്നു പോകണം.


സ്റ്റാൻഡിൽ നിന്നു ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗം വലിയ കുഴിയായിരുന്നു. ഇവിടെ ബസുകളുടെ അടിഭാഗം ഇടിക്കുന്നതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ബസുകൾ കടന്നു പോയിരുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി പ്രമാണിച്ച് ഇവിടെയുണ്ടായിരുന്ന കുഴി മണ്ണുമാന്തി ഉപയോഗിച്ച് നികത്തി മെറ്റലിട്ട് ടാറിങ്ങും നടത്തി. സ്വകാര്യ സ്റ്റാൻഡ് മുതൽ കെഎസ്ആർടിസിയുടെ ഭാഗത്ത് റോഡ് ചേരുന്നിടം വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽ കുഴിയടയ്ക്കൽ ഇല്ല.


മുഖ്യമന്ത്രിയുടെ വാഹനം സ്റ്റേജിന്റെ ഭാഗത്തേക്കു സ്വകാര്യ സ്റ്റാൻഡിലൂടെ കടന്നു പോകുന്നതിനാൽ സ്റ്റാൻഡിന്റെ രണ്ട് കവാടങ്ങൾക്ക് ഇടയിലുള്ള ഭാഗത്തും ടാറിങ് നടത്തുന്നില്ല.ഗെസ്റ്റ് ഹൗസിൽ നിന്നു വേദിയിലേക്കു മുഖ്യമന്ത്രി എത്തുന്നത് മനോരമ ഓഫിസിനു മുൻപിലൂടെയുള്ള റിങ് റോഡിലൂടെയാണ്. അബാൻ മേൽപാലം പണി മൂലം ഇവിടെ ഉണ്ടായ കുഴികളും നികത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നുണ്ട്.

cheif minister

Related Stories
തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം വൈദ്യുത കേബിളിന് തീ പിടിച്ചു

Jun 5, 2025 10:48 AM

തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം വൈദ്യുത കേബിളിന് തീ പിടിച്ചു

തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം വൈദ്യുത കേബിളിന് തീ...

Read More >>
 കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

Jun 4, 2025 04:03 PM

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ...

Read More >>
അടൂരിൽ അപകടത്തിൽപ്പെട്ട കാറും ലോറിയും

Jun 4, 2025 10:49 AM

അടൂരിൽ അപകടത്തിൽപ്പെട്ട കാറും ലോറിയും

അടൂരിൽ അപകടത്തിൽപ്പെട്ട കാറും...

Read More >>
ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ്

Jun 3, 2025 04:41 PM

ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ്

ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ...

Read More >>
വാർഡ് കൗൺസിലറുടെ കൈത്താങ്ങ് പദ്ധതിയിലൂടെ പഠനോപകരണ വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും

Jun 3, 2025 11:47 AM

വാർഡ് കൗൺസിലറുടെ കൈത്താങ്ങ് പദ്ധതിയിലൂടെ പഠനോപകരണ വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും

വാർഡ് കൗൺസിലറുടെ കൈത്താങ്ങ് പദ്ധതിയിലൂടെ പഠനോപകരണ വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
ബി എസ് എൻ എൽ പെൻഷൻകാരും ജീവനക്കാരും പ്രതിഷേധമാർച്ച് നടത്തി.

Jun 3, 2025 10:57 AM

ബി എസ് എൻ എൽ പെൻഷൻകാരും ജീവനക്കാരും പ്രതിഷേധമാർച്ച് നടത്തി.

ബി എസ് എൻ എൽ പെൻഷൻകാരും ജീവനക്കാരും പ്രതിഷേധമാർച്ച് നടത്തി....

Read More >>
Top Stories