കെപി, എംസി റോഡുകളിൽ അഞ്ച് അപകടം

കെപി, എംസി റോഡുകളിൽ അഞ്ച് അപകടം
Apr 26, 2025 10:38 AM | By Editor


കെപി, എംസി റോഡുകളിൽ അഞ്ച് അപകടം


അടൂർ : ജില്ലയ്ക്കുള്ളിൽ കെപി റോഡിലും എംസി റോഡിലും വെള്ളിയാഴ്ച മാത്രം ഉണ്ടായത് അഞ്ച് അപകടം. പുലർച്ചെ നാലിനാണ് ആദ്യ അപകടം.


അടൂർ-പന്തളം റോഡിൽ അരമനപ്പടിക്ക് സമീപത്ത് തമിഴ്നാട്ടിൽനിന്ന്‌ പച്ചക്കറി കയറ്റിവന്ന ലോറി, ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു. പച്ചക്കറി ലോറി റോഡിന് കുറുകെ മറിഞ്ഞ് ഡ്രൈവർ മുനിയാണ്ടിക്ക് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ടാങ്ക് പൊട്ടിയതുകാരണം ഡീസൽ റോഡിലേക്ക് ഒഴുകി. അടൂർ അഗ്നിരക്ഷാ സേനയെത്തി വെള്ളമൊഴിച്ച് റോഡ് കഴുകി.


4.30-ന് അടൂർ ജനറൽ ആശുപത്രിക്ക്‌ സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കിളിവയൽ ജങ്ഷന് സമീപം 2.15-ന് കാർ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ച് മറിഞ്ഞു. ആർക്കും പരിക്കില്ല. 3.30-ന് കെപി റോഡിൽ തെങ്ങുംതാര ജങ്ഷനുസമീപം രണ്ട് ടോറസുകൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.


എംസി റോഡിൽ പുതുശ്ശേരി ഭാഗത്ത് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു.


പ്രസിഡൻറ് എം.പി. മണിയമ്മ, വൈസ് പ്രസിഡൻറ് ടി. സരസ്വതി എന്നിവരും ഡ്രൈവറുമായിരുന്നു ബ്ലോക്ക് പഞ്ചായത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

accident adoor mc road

Related Stories
 പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Aug 12, 2025 03:55 PM

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ്...

Read More >>
മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ  പൊലിഞ്ഞതു 2 ജീവൻ.

Aug 11, 2025 05:55 PM

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2 ജീവൻ.

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2...

Read More >>
സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

Aug 11, 2025 01:09 PM

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ...

Read More >>
ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി

Aug 11, 2025 11:02 AM

ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി

ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി...

Read More >>
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

Aug 9, 2025 02:39 PM

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​...

Read More >>
ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

Aug 9, 2025 11:21 AM

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ...

Read More >>
Top Stories