നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അധ്യാപിക മരിച്ചു

നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അധ്യാപിക മരിച്ചു
Apr 26, 2025 11:16 AM | By Editor

വെണ്ണിക്കുളം (പത്തനംതിട്ട) :കോതമംഗലത്തെ താമസസ്ഥലത്തുനിന്ന് ആറന്മുളയിലെ വീട്ടിലേക്കു വരുന്നതിനിടെ കാർ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് അധ്യാപിക മരിച്ചു. മൂവാറ്റുപുഴ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ആറന്മുള കാലായിൽ റെസി ടൈറ്റസ് (52) ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഭർതൃമാതാവിനെ കാണാൻ വരുന്നതിനിടെയാണ് അപകടം.

മല്ലപ്പള്ളി– കോഴഞ്ചേരി റോഡിൽ പാട്ടക്കാലാ കവലയ്ക്കു സമീപം ഇന്നലെ പുലർച്ചെ 5നാണ് അപകടം. ഇറച്ചിക്കോഴികളെ ഇറക്കാൻ നിർത്തിയിട്ടിരുന്ന ലോറിയുടെ വശത്ത് റെസിയും ഭർത്താവും സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഭർത്താവാണ് കാർ ഓടിച്ചത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിനും വാരിയെല്ലിനും കാര്യമായി പരുക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം തിങ്കളാഴ്ച 8ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് ഇടയാറന്മുള ളാക സെന്തോം മാർത്തോമ്മാ പള്ളിയിൽ.

കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം റിട്ട. മേധാവിയും എംബിഐടിഎസ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പലുമായ ആറന്മുള കാലായിൽ ഡോ. തോമസ് ജോർജ് (ജോജി) ആണ് ഭർത്താവ്. മക്കൾ: കിരൺ ( എൻജിനീയർ, ബെംഗളൂരു), അജയ് (എൻജിനീയർ, തിരുവനന്തപുരം).

teacher-fatal-road-accident-dead

Related Stories
 പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Aug 12, 2025 03:55 PM

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ്...

Read More >>
മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ  പൊലിഞ്ഞതു 2 ജീവൻ.

Aug 11, 2025 05:55 PM

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2 ജീവൻ.

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2...

Read More >>
സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

Aug 11, 2025 01:09 PM

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ...

Read More >>
ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി

Aug 11, 2025 11:02 AM

ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി

ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി...

Read More >>
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

Aug 9, 2025 02:39 PM

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​...

Read More >>
ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

Aug 9, 2025 11:21 AM

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ...

Read More >>
Top Stories