കോഴഞ്ചേരി പ്രസംഗം: ജില്ലയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്

കോഴഞ്ചേരി പ്രസംഗം: ജില്ലയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്
Apr 26, 2025 11:37 AM | By Editor

പത്തനംതിട്ട തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ 90-ആം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടി ജില്ലയിൽ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴഞ്ചേരിയിൽ നവീകരിച്ച സി. കേശവൻ സ്ക്വയറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഇന്നത്തെ നിലയിലെത്തിക്കുവാനും ജനതയെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുവാനും പഠിപ്പിച്ച വ്യക്തിത്വമാണ് സി കേശവൻ.

പിന്നോക്ക വിഭാഗങ്ങൾക്ക് തൊഴിൽ ഇടങ്ങളിൽ ഉൾപ്പടെ നിലനിന്ന അസമത്വങ്ങളും അനീതിയും അധികാര വർഗത്തിന്റെ തെറ്റുകളും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ തുറന്നടിച്ചു. പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണം ഉൾപ്പടെയുള്ള മാറ്റങ്ങൾക്ക് കാരണമായ കോഴഞ്ചേരി പ്രസംഗത്തിന്റെ സ്മരണയ്ക്കായി നിർമിച്ച സി കേശവൻ സ്‌ക്വയർ ചരിത്രത്തെ ഓർമിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്. 2018 പ്രളയത്തെ തുടർന്ന് ശോചനാവസ്ഥയിൽ ആയിരുന്നു. ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ ഇന്ദിര ദേവി അധ്യക്ഷയായി.

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാഥിതിയായി. എൽ ഐ ഡി ആൻഡ് ഇ ഡബ്ലിയു അസ്സിസ്റ്റന്റ് എഞ്ചിനീയർ ജി വിജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം എൽ എ കെ സി രാജഗോപാൽ, കോഴഞ്ചേരി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിക്ടർടി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗംങ്ങളായ ബിജിലി പി ഈശോ ,മോഹൻ ബാബു, എൽ ഐ ഡി ആൻഡ് ഇ ഡബ്ലിയു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എസ് അനിത , എസ് എൻ ഡി പി യോഗം കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ എന്നിവർ പങ്കെടുത്തു.

veena george

Related Stories
സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

Nov 8, 2025 03:58 PM

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര...

Read More >>
ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

Nov 8, 2025 03:06 PM

ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത്...

Read More >>
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്

Nov 8, 2025 02:10 PM

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ...

Read More >>
റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

Nov 8, 2025 12:46 PM

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ...

Read More >>
വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

Nov 8, 2025 11:51 AM

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ...

Read More >>
നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും  ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

Nov 8, 2025 11:25 AM

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ്...

Read More >>
Top Stories