‘തൂവൽ കൊട്ടാരം’ ഫേസ്ബുക് ഗ്രൂപ് അഡ്മിൻ വീട്ടമ്മയുടെ 6.80 ലക്ഷം തട്ടിയ കേസിൽ പിടിയിൽ

 ‘തൂവൽ കൊട്ടാരം’ ഫേസ്ബുക് ഗ്രൂപ് അഡ്മിൻ   വീട്ടമ്മയുടെ 6.80 ലക്ഷം തട്ടിയ കേസിൽ പിടിയിൽ
Apr 28, 2025 02:19 PM | By Editor

‘തൂവൽ കൊട്ടാരം’ ഫേസ്ബുക് ഗ്രൂപ് അഡ്മിൻ വീട്ടമ്മയുടെ 6.80 ലക്ഷം തട്ടിയ കേസിൽ പിടിയിൽ

മല്ലപ്പള്ളി (പത്തനംതിട്ട): ഫേസ്ബുക്കിൽ പ്രത്യേക ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് വീട്ടമ്മയിൽനിന്നു ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ​ മാവൂർ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി സി.കെ പ്രജിതാണ്​ (39) കീഴ്‌വായ്‌പ്പൂർ പൊലീസിന്‍റെ പിടിയിലായത്.

‘തൂവൽ കൊട്ടാരം’ എന്ന പേരിലെ ഫേസ്ബുക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതി, ആനിക്കാട് സ്വദേശിനിയായ 52 കാരിയിൽ നിന്നും പലതവണയായി 6.80 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിൻ ആയ പ്രതി പല ആവശ്യങ്ങൾ പറഞ്ഞും, തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാൾ നൽകിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിൾ പേ വഴി വാങ്ങിയത്.

2023 മേയ് മുതൽ 2024 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ പലപ്രാവശ്യമായി യുവാവ് പണം കൈക്കലാക്കി. 2024 നവംബർ 24 നാണ് വീട്ടമ്മ കീഴ്‌വായ്‌പ്പൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ലൊക്കേഷൻ, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞാണ്​ ഇയാളെ പിടികൂടിയത്​. പ്രതിയെ, വീട്ടമ്മയെ വിളച്ചുവരുത്തി തിരിച്ചറിഞ്ഞു. പണം കൈമാറിയത് സംബന്ധിച്ച ബാങ്ക് രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്​.

facebook

Related Stories
 പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Aug 12, 2025 03:55 PM

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ്...

Read More >>
മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ  പൊലിഞ്ഞതു 2 ജീവൻ.

Aug 11, 2025 05:55 PM

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2 ജീവൻ.

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2...

Read More >>
സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

Aug 11, 2025 01:09 PM

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ...

Read More >>
ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി

Aug 11, 2025 11:02 AM

ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി

ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി...

Read More >>
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

Aug 9, 2025 02:39 PM

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​...

Read More >>
ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

Aug 9, 2025 11:21 AM

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ...

Read More >>
Top Stories