മുഖ്യമന്ത്രി വന്നപ്പോൾ നന്നാക്കിയ റോഡ് തകർന്നു; ജനത്തിന്റെ കണ്ണിൽ പൊടിയിട്ടുള്ള മിനുക്ക് പണി

 മുഖ്യമന്ത്രി വന്നപ്പോൾ നന്നാക്കിയ റോഡ് തകർന്നു; ജനത്തിന്റെ കണ്ണിൽ പൊടിയിട്ടുള്ള മിനുക്ക് പണി
May 1, 2025 01:00 PM | By Editor

മുഖ്യമന്ത്രി വന്നപ്പോൾ നന്നാക്കിയ റോഡ് തകർന്നു; ജനത്തിന്റെ കണ്ണിൽ പൊടിയിട്ടുള്ള മിനുക്ക് പണി

പത്തനംതിട്ട ∙ മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് അറ്റകുറ്റപ്പണി നടത്തിയ റോഡ് 5 ദിവസങ്ങൾക്കുള്ളിൽ തകർന്നു. സ്വകാര്യ ബസ് സ്റ്റാൻഡിനു മുൻവശത്തു കൂടിയുള്ള റോഡിലാണ് അധികൃതർ ജനത്തിന്റെ കണ്ണിൽ പൊടിയിട്ടുള്ള മിനുക്ക് പണി നടത്തിയത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി. കുഴിയും വഴിയുമറിയാതെയുള്ള ജനത്തിന്റെ യാത്ര വീണ്ടും തുടരണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അബാൻ മേൽപാലം പണി നടക്കുന്നതിനാൽ സ്വകാര്യ ബസ് സ്റ്റാൻഡിനു മുൻവശത്ത് കൂടിയുള്ള റോഡ് ഏറെ നാളായി തകർന്ന് കിടക്കുകയായിരുന്നു. വ്യാപാരികൾ ഉൾപ്പെടെ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കാൻ ശ്രമമുണ്ടായില്ല.

എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികം പ്രമാണിച്ചുള്ള സമ്മേളന വേദിയായി സ്വകാര്യ ബസ് സ്റ്റാൻഡിന്റെ വടക്കേ യാഡ് നിശ്ചയിച്ചത് അറിഞ്ഞതോടെ അധികൃതർ ഉണർന്നു. ഉദ്ഘാടകനായി എത്തുന്ന മുഖ്യമന്ത്രിയുടെ വാഹനം ഇവിടേക്കെത്തുമ്പോൾ കുഴികളിൽ ചാടാതിരിക്കാനായി അറ്റകുറ്റപ്പണിയും ടാർ പൂശലും ഉടനടി നടത്തി. മഴയെപ്പോലും അവഗണിച്ചായിരുന്നു പണി. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന പാതയിലെ കുഴികൾ മാത്രം അടയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വകാര്യ സ്റ്റാൻഡ് മുതൽ കെഎസ്ആർടിസിയുടെ ഭാഗത്ത് റോഡ് ചേരുന്നിടം വരെ തകർന്ന നിലയിലുള്ള റോഡിലെ കുഴികൾ അടച്ചതുമില്ല. ‌അധികൃതരുടെ ഈ സമീപനത്തിന് എതിരെ വലിയ പ്രതിഷേധവും രൂപപ്പെട്ടു.

road

Related Stories
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
Top Stories