എംസി റോഡിൽ മിത്രപുരം അരമനപ്പടിക്കുസമീപം പിക്കപ്പും മിനി ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടം

എംസി റോഡിൽ മിത്രപുരം അരമനപ്പടിക്കുസമീപം പിക്കപ്പും മിനി ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടം
May 2, 2025 11:46 AM | By Editor

അടൂർ : എംസി റോഡിൽ മിത്രപുരം അരമനപ്പടിക്കുസമീപം പിക്കപ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്. മിനി ടെമ്പോ ഡ്രൈവർ കട്ടപ്പന പുല്ലാന്തിനാൽ തോമസ് (57), കണ്ണൂർ ഒറ്റപ്ലാക്കൽ അരവിന്ദ് (38), ഭാര്യ കൊട്ടാരക്കര ചെപ്പറ മഹിതാ മന്ദിരത്തിൽ മഹിമ (26) എന്നിവർക്കാണ് പരിക്കേറ്റത്.

കാലുകൾക്ക് പരിക്കേറ്റ മൂന്നുപേരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം. അടൂർ ഭാഗത്തുനിന്ന്‌ പന്തളം ഭാഗത്തേക്കുപോയ തമിഴ്നാട് രജിസ്ട്രേഷൻ പിക്കപ്പ് വാനും പന്തളം ഭാഗത്തുനിന്ന്‌ അടൂർ ഭാഗത്തേക്കുവന്ന മിനി ടെമ്പോയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും തമ്മിൽ കോർത്തിരുന്നതിനാൽ മിനി ടെമ്പോയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ പ്രയാസപ്പെട്ടു.

തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി കട്ടർ ഉപയോഗിച്ച് ക്യാബിൻ പൊളിച്ചശേഷമാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അടൂർ എസ്എച്ച്ഒ ശ്യാം മുരളിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടത്തെത്തുടർന്ന് എംസി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

adoor accident

Related Stories
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
Top Stories