പത്തനംതിട്ടയിൽ 14 വയസുകാരി 7 ആഴ്ച ഗര്‍ഭിണി; വിവരം പുറത്തറിയുന്നത് ലാബ് പരിശോധനയില്‍, അച്ഛന്‍ അറസ്റ്റിൽ

പത്തനംതിട്ടയിൽ 14 വയസുകാരി 7 ആഴ്ച ഗര്‍ഭിണി; വിവരം പുറത്തറിയുന്നത് ലാബ് പരിശോധനയില്‍, അച്ഛന്‍ അറസ്റ്റിൽ
May 2, 2025 12:25 PM | By Editor

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി.

വയറ് വേദനയെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷനില്‍ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ലാബ് അധികൃതർ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ ഇടപെട്ട നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

14-year-old-girl-pregnant-in-pathanamthitta-father-arrested

Related Stories
 പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Aug 12, 2025 03:55 PM

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ്...

Read More >>
മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ  പൊലിഞ്ഞതു 2 ജീവൻ.

Aug 11, 2025 05:55 PM

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2 ജീവൻ.

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2...

Read More >>
സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

Aug 11, 2025 01:09 PM

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ...

Read More >>
ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി

Aug 11, 2025 11:02 AM

ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി

ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി...

Read More >>
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

Aug 9, 2025 02:39 PM

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​...

Read More >>
ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

Aug 9, 2025 11:21 AM

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ...

Read More >>
Top Stories