അതുമ്പുംകുളം : ഞള്ളൂരിൽ കാട്ടാന ശല്യം രൂക്ഷമായി. പനയക്കുഴിത്തറ ജിജി പ്രസാദിന്റെ പറമ്പിലെ രണ്ട് തെങ്ങുകൾ കഴിഞ്ഞ രാത്രി കാട്ടാന നശിപ്പിച്ചു.വിളവെടുക്കുന്ന തെങ്ങായിരുന്നു ഇവ. അടുത്ത സമയത്ത് സ്ഥിരമായി ഇവിടെ കാട്ടാനകൾ എത്തുന്നതായി വീട്ടുകാർ പറഞ്ഞു. ഞള്ളൂർ തോട് കടന്നാണ് ഇവ എത്തുന്നത്. മുൻപ് തോടിനക്കരെ വന്നുപോയിരുന്ന ആന ഇപ്പോൾ ജനവാസമേഖലയിലേക്ക് എത്തുന്ന സാഹചര്യമാണ്. കമുക്, കോലിഞ്ചി തുടങ്ങിയ കൃഷികളും നശിപ്പിക്കുന്നു.മാടമ്പിൽ മാത്തുക്കുട്ടിയുടെ പറമ്പിലെ കമുകും കാട്ടാന നശിപ്പിച്ചു. കോന്നി പഞ്ചായത്തിലെ ആറാം വാർഡിൽപെടുന്ന പ്രദേശമാണിവിടം. ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനു സമീപത്താണ് ആനകളുടെ വിളയാട്ടം. വനംവകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
njalloor-elephant-menace-athumpumkulam