രണ്ട് വയസ്സുകാരന് സ്വിമ്മിങ് പൂളിൽ വീണ് ദാരുണാന്ത്യം;

രണ്ട് വയസ്സുകാരന് സ്വിമ്മിങ്  പൂളിൽ വീണ് ദാരുണാന്ത്യം;
May 12, 2025 01:49 PM | By Editor

രണ്ട് വയസ്സുകാരന് സ്വിമ്മിങ് പൂളിൽ വീണ് ദാരുണാന്ത്യം; അയർലൻഡിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി കുഞ്ഞ് ജോർജിന്റെ വിയോഗം

ഡബ്ലിൻ/പത്തനംതിട്ട∙ അയർലൻഡിലെ മലയാളി ദമ്പതികളുടെ രണ്ട് വയസ്സുകാരനായ മകൻ നീന്തൽക്കുളത്തിൽ വീണു മരിച്ചു. അയർലൻഡിലെ കിൽഡെയർ അറ്റായിൽ താമസിക്കുന്ന പത്തനംതിട്ട ചന്ദനപ്പള്ളി ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ കെ. ജോയിയുടെയും ലീന ഉമ്മന്റെയും ഇളയ മകൻ ജോർജ് സ്ഖറിയ (2) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ജോർജ്, വീടിനോട് ചേർന്നുള്ള നീന്തൽക്കുളത്തിലേക്ക് അപ്രതീക്ഷിതമായി വീണുപോവുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏപ്രിൽ 21നാണ് ജോർജിന്റെ മാമോദീസയ്ക്കും പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനും ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനുമായി ലിജോയുടെ കുടുംബം അയർലൻഡിൽ നിന്ന് നാട്ടിലെത്തിയത്. മേയ് രണ്ടിനായിരുന്നു മാമോദീസ. തുടർന്ന് ആറിനായിരുന്നു പുതിയ വീടിന്റെ ഗൃഹപ്രവേശം.

മേയ് 19ന് തിരികെ അയർലൻഡിലേക്ക് മടങ്ങാനിരിക്കെയാണ് ജോർജിന്റെ അപ്രതീക്ഷിത വിയോഗം ജോർജിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. ജോൺ സ്ഖറിയ, ഡേവിഡ് സ്ഖറിയ എന്നിവരാണ് മരിച്ച ജോർജിന്റെ സഹോദരങ്ങൾ.

ജോർജ് സ്ഖറിയയുടെ ആകസ്മിക നിര്യാണത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്‌ ആൻഡ് ആഫ്രിക്ക ഭദ്രാസനം അനുശോചനം രേഖപ്പെടുത്തി.

accident

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories