ഉപേക്ഷിക്കപ്പെട്ട സ്കൂട്ടർ ഫെയ്സ്ബുക്കിൽ പോസ്റ്റായി ; ഒടുവിൽ ഉടമയ്ക്കു തിരികെ കിട്ടി

ഉപേക്ഷിക്കപ്പെട്ട സ്കൂട്ടർ ഫെയ്സ്ബുക്കിൽ പോസ്റ്റായി  ; ഒടുവിൽ ഉടമയ്ക്കു തിരികെ കിട്ടി
May 16, 2025 11:05 AM | By Editor

ഉപേക്ഷിക്കപ്പെട്ട സ്കൂട്ടർ ഫെയ്സ്ബുക്കിൽ പോസ്റ്റായി ; ഒടുവിൽ ഉടമയ്ക്കു തിരികെ കിട്ടി

പന്തളം ∙ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട സ്കൂട്ടർ ഫെയ്സ്ബുക്കിൽ പോസ്റ്റായി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഉടമയ്ക്ക് തിരികെക്കിട്ടി. കുരമ്പാല തെക്ക് തണ്ടാനുവിള സുനീഷ് ഭവനിൽ സുഭദ്രാമ്മയ്ക്കാണ് സ്കൂട്ടർ തിരികെ ലഭിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലിന്റെ ഫെയ്സ്ബുക് പോസ്റ്റാണ് ഇതിന് സഹായകമായത്.

ഒരു മാസം മുൻപ് കുളനടയിൽ നിന്നാണ് സ്‌കൂട്ടർ കാണാതായത്. സുഭദ്രാമ്മയുടെ മകൻ സനീഷ് ഉള്ളന്നൂരിലുള്ള ഭാര്യാപിതാവ് ശശികുമാറിന് ഉപയോഗിക്കാനായി കുളനടയിലെത്തിച്ചതാണ് സ്കൂട്ടർ. ശശികുമാർ പറഞ്ഞ പ്രകാരം കുളനട പെട്രോൾ പമ്പിന് സമീപം വാഹനം വച്ചശേഷം സനീഷ് മടങ്ങി. എന്നാൽ, ശശികുമാർ വാഹനം എടുക്കാനെത്തിയില്ല. സ്കൂട്ടർ ശശികുമാർ കൊണ്ടുപോയിക്കാണുമെന്ന് സനീഷ് കരുതി.

കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് സ്‌കൂട്ടറിന്റെ കാര്യം ഇരുവരും സംസാരിക്കുന്നത്. തുടർന്ന് വച്ച സ്ഥലത്തെത്തിയപ്പോൾ സ്‌കൂട്ടറില്ല. ഇതിനിടെ, പന്തളത്തെ ബാർ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ‍‍ താക്കോൽ ഉൾപ്പെടെ സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിലിരിക്കുന്ന വിവരം ഹോട്ടൽ ജീവനക്കാർ പൊലീസിലറിയിച്ചു. പിന്നീടാണ്, ശനിയാഴ്ച രഘു പെരുമ്പുളിക്കൽ ഫെയ്‌സ്ബുക്കിൽ സ്കൂട്ടറിന്റെ ചിത്രം സഹിതം പോസ്റ്റിട്ടത്.

ഇത് ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടതോടെ ഉടമയായ സുഭദ്രാമ്മ ബുധനാഴ്ച വാഹനം തേടിയെത്തി.ഹോട്ടൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ രഘു, സ്‌കൂട്ടർ സുഭദ്രാമ്മയ്ക്ക് കൈമാറി. ഒരു വർഷം മുൻപ്, കുരമ്പാലയിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട സ്കൂട്ടർ, ഉടമയായ ചങ്ങനാശേരി സ്വദേശി സുരേഷ് ബാബുവിന് തിരികെ ലഭിച്ചതും രഘു പെരുമ്പുളിക്കലിന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു.

scooter

Related Stories
തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

Apr 15, 2026 03:54 PM

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ...

Read More >>
 കോഴഞ്ചേരി പുതിയ പാലം രണ്ട് മാസത്തിനുള്ളിൽ തുറക്കും

Apr 15, 2026 02:48 PM

കോഴഞ്ചേരി പുതിയ പാലം രണ്ട് മാസത്തിനുള്ളിൽ തുറക്കും

കോഴഞ്ചേരി പുതിയ പാലം രണ്ട് മാസത്തിനുള്ളിൽ...

Read More >>
 ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി, എല്ലിന് പൊട്ടൽ...

Apr 14, 2026 10:58 AM

ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി, എല്ലിന് പൊട്ടൽ...

ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി, എല്ലിന്...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്; ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്

Apr 13, 2026 10:58 AM

ശബരിമല സ്വർണക്കൊള്ള കേസ്; ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; ജയിലിൽ കഴിയുന്ന അവസാന പ്രതിയും...

Read More >>
പോലീസ് എയ്ഡ്പോസ്റ്റിനും കുടിയിറക്കു ഭീഷണി; അങ്ങനെ ഇറക്കി വിടാമോ?

Apr 13, 2026 10:10 AM

പോലീസ് എയ്ഡ്പോസ്റ്റിനും കുടിയിറക്കു ഭീഷണി; അങ്ങനെ ഇറക്കി വിടാമോ?

പോലീസ് എയ്ഡ്പോസ്റ്റിനും കുടിയിറക്കു ഭീഷണി; അങ്ങനെ ഇറക്കി...

Read More >>
ബൂത്തുകളിൽ കള്ളവോട്ട് ആരോപണം

Apr 11, 2026 10:45 AM

ബൂത്തുകളിൽ കള്ളവോട്ട് ആരോപണം

ബൂത്തുകളിൽ കള്ളവോട്ട്...

Read More >>
Top Stories