സംസ്ഥാനത്ത് മഴ കനക്കും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
May 17, 2025 11:46 AM | By Editor

പത്തനംതിട്ട : സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. മറ്റന്നാൾ മലബാറിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറ‌ഞ്ച് അലെർട്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കലിൽ സജീവമായിട്ടുണ്ട്. അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിലെത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കാലവർഷം എത്തും മുൻപേ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.

rain alert kerala

Related Stories
ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട; കാണാത്തമട്ടിൽ അധികൃതർ

Aug 7, 2025 04:54 PM

ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട; കാണാത്തമട്ടിൽ അധികൃതർ

ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി...

Read More >>
മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ് ചികിത്സയിൽ

Aug 7, 2025 12:52 PM

മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ് ചികിത്സയിൽ

മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ്...

Read More >>
കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം

Aug 7, 2025 11:54 AM

കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക്...

Read More >>
റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ

Aug 7, 2025 11:27 AM

റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ

റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി...

Read More >>
ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

Aug 6, 2025 04:21 PM

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ...

Read More >>
പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

Aug 6, 2025 12:28 PM

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ...

Read More >>
Top Stories