പോ​ത്തു​ക​ളെ വാ​ങ്ങി വ്യാ​ജ ചെ​ക്ക് ന​ൽ​കി ക​ബ​ളി​പ്പി​ച്ച രണ്ടുപേർ അറസ്റ്റിൽ

പോ​ത്തു​ക​ളെ വാ​ങ്ങി വ്യാ​ജ ചെ​ക്ക് ന​ൽ​കി ക​ബ​ളി​പ്പി​ച്ച രണ്ടുപേർ അറസ്റ്റിൽ
May 17, 2025 03:34 PM | By Editor



പ​ത്ത​നം​തി​ട്ട: അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഫാ​മി​ൽ നി​ന്ന്​ 14 പോ​ത്തു​ക​ളെ 715000 രൂ​പ വി​ല സ​മ്മ​തി​ച്ച് വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം, വ്യാ​ജ ചെ​ക്കു​ന​ൽ​കി ക​ബ​ളി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ ഏ​നാ​ത്ത് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ണ്ണൂ​ർ തി​ല്ല​ങ്കേ​രി ക​രി​ന്ത വീ​ട്ടി​ൽ താ​യ​ത്ത് അ​ലി (56), ഒ​റ്റ​പ്പാ​ലം ച​ള​വ​റ ക​ള​ത്തും​പ​ടീ​ക്ക​ൽ വീ​ട്ടി​ൽ സ​ത്താ​ർ ( 40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​നാ​ത്ത് കെ.​എ​സ് ബം​ഗ്ലാ​വി​ൽ സ്ലീ​ബ കോ​ശി​യു​ടെ (69) ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്​ കി​ഴ​ക്കു​പു​റ​ത്തെ ഫാം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


മാ​ർ​ച്ച്‌ 27ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് പ്ര​തി​ക​ൾ പോ​ത്തു​ക​ളെ വാ​ങ്ങി കൊ​ണ്ടു​പോ​യ​ശേ​ഷം പ​ണം ന​ൽ​കാ​തെ വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കി ക​ബ​ളി​പ്പി​ച്ച​താ​യാ​ണ്‌ കേ​സ്. ലോ​റി​യി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​മ്പോ​ൾ ഫാ​മി​ലെ ജീ​വ​ന​ക്കാ​ര​നും കൂ​ടെ പോ​യി​രു​ന്നു. ഇ​വ​യെ ഇ​റ​ക്കി​യ​ശേ​ഷം അ​ലി മാ​വേ​ലി​ക്ക​ര​യി​ലെ ഒ​രു ബാ​ങ്കി​ലെ ചെ​ക്ക്, ജീ​വ​ന​ക്കാ​ര​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. നെ​റ്റ്​​വ​ർ​ക്ക് ത​ക​രാ​റി​ലാ​യ​തി​നാ​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​ണ് ചെ​ക്ക് ന​ൽ​കി​യ​ത്. വി​വ​രം ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ച്ച​ത് വി​ശ്വ​സി​ച്ച് ചെ​ക്ക് വാ​ങ്ങി വ​രാ​ൻ ജീ​വ​ന​ക്കാ​ര​നോ​ട്​ ഫാം ​ഉ​ട​മ നി​ർ​ദേ​ശി​ച്ചു. പി​റ്റേ​ന്ന് ബാ​ങ്കി​ലെ​ത്തി പ​ണം മാ​റി എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്.


താ​യി​ത്ത് അ​ലി​യു​ടെ ഒ​പ്പു​ക​ണ്ട ബാ​ങ്ക് മാ​നേ​ജ​ർ, ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ മു​മ്പും ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി തി​രി​ച്ച​റി​ഞ്ഞു. അ​ലി​ക്ക് വേ​ണ്ടി ര​ണ്ടാം പ്ര​തി​യാ​ണ്‌ പോ​ത്തു​ക​ളെ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​യെ ബ​ന്ധ​പ്പെ​ട്ട​ത്. ഉ​ട​മ ഫാ​മി​ന്റെ യൂ​ടൂ​ബി​ലി​ട്ട വി​ഡി​യോ ക​ണ്ടാ​ണ് സ​ത്താ​ർ അ​ലി​യു​ടെ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ച് ത​ട്ടി​പ്പി​ന്​ കൂ​ട്ടു​നി​ന്ന​ത്. വി​ശ്വാ​സ​വ​ഞ്ച​ന​ക്ക്​ ഏ​നാ​ത്ത് പൊ​ലീ​സ് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു. എ​സ്.​ഐ ആ​ർ. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

two arrested for cheating by issuing fake cheque to buy buffalo

Related Stories
ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട; കാണാത്തമട്ടിൽ അധികൃതർ

Aug 7, 2025 04:54 PM

ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട; കാണാത്തമട്ടിൽ അധികൃതർ

ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി...

Read More >>
മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ് ചികിത്സയിൽ

Aug 7, 2025 12:52 PM

മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ് ചികിത്സയിൽ

മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ്...

Read More >>
കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം

Aug 7, 2025 11:54 AM

കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക്...

Read More >>
റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ

Aug 7, 2025 11:27 AM

റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ

റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി...

Read More >>
ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

Aug 6, 2025 04:21 PM

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ...

Read More >>
പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

Aug 6, 2025 12:28 PM

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ...

Read More >>
Top Stories