'എന്‍റെ കേരളം' പത്തനംതിട്ടയിൽ 22 വരെ തുടരും

 'എന്‍റെ കേരളം' പത്തനംതിട്ടയിൽ 22 വരെ തുടരും
May 20, 2025 11:16 AM | By Editor



പത്തനംതിട്ട : സർക്കാരിന്‍റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന കലാമേള പുരോഗമിക്കുന്നു. മെയ് 16ന് മന്ത്രി വീണ ജോർജാണ് പരിപാട് ഉദ്ഘാടനം ചെയ്‌തത്. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശന. പ്രവേശനം സൗജന്യമുള്ള മേള 22-ന് അവസാനിക്കും.


71,000 ചതുരശ്രയടിയിൽ ഒരുക്കിയ പവിലിയനിൽ 186 ശീതികരിച്ച സ്റ്റാളുകളുണ്ട്. കലാ- സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള എന്നിവയ്ക്കായി പ്രത്യേക പവിലിയൻ, ഒരേസമയം 250 പേർക്ക് ഇരുന്ന് ഭക്ഷണം കഴിച്ച് കലാപരിപാടി കാണാം. കുടുംബശ്രീക്കാണ് ഭക്ഷ്യമേളയുടെ ചുമതല. 1500 ചതുരശ്രയടിയിലുള്ള ശീതികരിച്ച മിനി സിനിമാ തിയേറ്ററാണ് മറ്റൊരാകർഷണം.


കാർഷിക-വിപണന പ്രദർശന മേള, കാരവൻ ടൂറിസം ഏരിയാ, കരിയർ ഗൈഡൻസ്, സ്റ്റാർട്ടപ്പ് മിഷൻ, ശാസ്ത്ര-സാങ്കേതിക പ്രദർശനം, സ്പോർട്സ് പ്രദർശനം, സ്കൂൾ മാർക്കറ്റ്, സൗജന്യ സർക്കാർ സേവനം, കായിക-വിനോദ പരിപാടി, പോലീസ് ഡോഗ് ഷോ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച‌ വൈകീട്ട് 6.30 മുതൽ ഭാരത് ഭവൻ അവതരിപ്പിക്കുന്ന 'നവോത്ഥാനം- നവകേരളം' മൾട്ടിമീഡിയ ദൃശ്യാവിഷ്‌കാരം ഉണ്ടായിരുന്നു. 17-ന് മർസി ബാൻഡ് മ്യൂസിക് നൈറ്റ് ഷോ, 18-ന് മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോ, 19-ന് ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ, 20-ന് അൻവർ സാദത്ത് മ്യൂസിക് നൈറ്റ്, 21-ന് കനൽ നാടൻ പാട്ട്, 22-ന് സൂരജ് സന്തോഷ് ലൈവ് ഷോ എന്നിവയാണ് മറ്റു ദിവസങ്ങളിലെ കലാപരിപാടികൾ.

ente keralam pathanamthitta

Related Stories
ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട; കാണാത്തമട്ടിൽ അധികൃതർ

Aug 7, 2025 04:54 PM

ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട; കാണാത്തമട്ടിൽ അധികൃതർ

ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി...

Read More >>
മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ് ചികിത്സയിൽ

Aug 7, 2025 12:52 PM

മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ് ചികിത്സയിൽ

മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ്...

Read More >>
കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം

Aug 7, 2025 11:54 AM

കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; രണ്ട് പേർക്ക്...

Read More >>
റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ

Aug 7, 2025 11:27 AM

റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ

റി​മാ​ൻ​ഡ് ചെ​യ്ത​ത​റി​ഞ്ഞു കോ​ട​തി​യി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി...

Read More >>
ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

Aug 6, 2025 04:21 PM

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ...

Read More >>
പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

Aug 6, 2025 12:28 PM

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ...

Read More >>
Top Stories