ആ​സി​ഡ് ആ​ക്ര​മ​ണം: യു​വാ​വ്​ അറസ്റ്റിൽ

ആ​സി​ഡ് ആ​ക്ര​മ​ണം: യു​വാ​വ്​ അറസ്റ്റിൽ
May 22, 2025 04:38 PM | By Editor


ആ​സി​ഡ് ആ​ക്ര​മ​ണം: യു​വാ​വ്​ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: യു​വാ​വി​നു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ കൂ​ട​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​മ​ൺ ഐ​ക്കാ​ട് തെ​റ്റി മു​രു​പ്പെ​ൽ വീ​ട്ടി​ൽ ലി​തി​ൻ​ലാ​ലാ( 35 )ണ് ​പി​ടി​യി​ലാ​യ​ത്.


ക​ല​ഞ്ഞൂ​ർ കെ.​എ​സ്.​ഇ​ബി ഓ​ഫീ​സി​ന് സ​മീ​പം പ്ലം​ബി​ങ് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന ഡി​പ്പോ ജം​ഗ്ഷ​ൻ അ​നു ഭ​വ​നം വീ​ട്ടി​ൽ വി .​അ​നൂ​പ് കു​മാ​റി(34)​നു​നേ​രെ 17 ന് ​രാ​ത്രി 8.15 ന് ​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​റ​സ്റ്റി​ലാ​യ ലി​തി​ൻ​ലാ​ലി​ന് അ​നൂ​പ് കു​മാ​റി​നോ​ട് നി​ല​വി​ലു​ള്ള വി​രോ​ധം കാ​ര​ണം ഇ​യാ​ൾ മ​റ്റൊ​രാ​ളെ​ക്കൊ​ണ്ട് ആ​സി​ഡ് ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


മു​ഖം മാ​സ്ക് ധ​രി​ച്ച് മ​റ​ച്ച് എ​ത്തി​യ അ​ക്ര​മി ക​യ്യി​ൽ ക​രു​തി​യ ആ​സി​ഡ് അ​നൂ​പി​ന്റെ മു​ഖ​ത്തും ദേ​ഹ​ത്തും ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​ത് ക​ണ്ണി​ന് ഭാ​ഗി​ക​മാ​യ കാ​ഴ്ച​ക്കു​റ​വു​ണ്ടാ​വു​ക​യും, മു​ഖ​ത്തും നെ​ഞ്ചി​ലും പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​ലു വ​ർ​ഷ​മാ​യി സ്ഥാ​പ​നം ന​ട​ത്തി വ​രി​ക​യാ​ണ് അ​നൂ​പ്. ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ കൂ​ട​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി ​എ​ൽ സു​ധീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.


അ​നൂ​പി​ന്റെ മൊ​ഴി​യി​ൽ ലി​തി​ൻ ലാ​ലാ​വ​ണം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യം പ​റ​ഞ്ഞി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​േ​ന്വാ​ഷ​ണ​ത്തി​ൽ ഇ​യാ​ളു​ള്ള​ത് ആ​ലു​വ​യി​ലാ​ണെ​ന്ന് സൈ​ബ​ർ സെ​ൽ തി​രി​ച്ച​റി​ഞ്ഞു. ഇ​തു​പ്ര​കാ​രം കൂ​ട​ൽ പോ​ലീ​സ് ആ​ലു​വ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു, ആ​ലു​വ പോ​ലീ​സ് ക​ണ്ടെ​ത്തി സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു​വ​ക്കു​ക​യു​മാ​യി​രു​ന്നു.


മു​മ്പ് വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി, രാ​ജ്യം വി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ട്ടു. തു​ട​ർ​ന്ന് പാ​സ്​​പോ​ർ​ട്ടും ക​ണ്ടെ​ടു​ത്തു.​ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് കൂ​ട​ൽ പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​ത്.


ARREST

Related Stories
ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

Aug 6, 2025 04:21 PM

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ...

Read More >>
പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

Aug 6, 2025 12:28 PM

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ...

Read More >>
 അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

Aug 6, 2025 10:53 AM

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ...

Read More >>
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

Aug 5, 2025 03:15 PM

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത്...

Read More >>
അദ്ധ്യാപക ഒഴിവ്

Aug 5, 2025 12:32 PM

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്...

Read More >>
നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

Aug 5, 2025 11:09 AM

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്...

Read More >>
Top Stories