വീണ്ടും കോവിഡ് മരണം; തിരുവനന്തപുരത്ത് 2 പേർ മരിച്ചു, രണ്ടു ദിവസത്തിനിടെ രോഗബാധിതർ ഇരട്ടിയായി.

 വീണ്ടും കോവിഡ് മരണം; തിരുവനന്തപുരത്ത് 2 പേർ മരിച്ചു, രണ്ടു ദിവസത്തിനിടെ രോഗബാധിതർ ഇരട്ടിയായി.
May 23, 2025 11:15 AM | By Editor



ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് കോവിഡ് കേസുകൾ (covid cases) ഇരട്ടിയായിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.


59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൊല്ലം തലവൂർ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ.


2024ൽ സംസ്ഥാനത്ത് 76 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 72,141 പേരാണ് മരിച്ചത്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.


ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗബാധ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചു.


covid case

Related Stories
ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

Aug 6, 2025 04:21 PM

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ...

Read More >>
പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

Aug 6, 2025 12:28 PM

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ...

Read More >>
 അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

Aug 6, 2025 10:53 AM

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ...

Read More >>
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

Aug 5, 2025 03:15 PM

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത്...

Read More >>
അദ്ധ്യാപക ഒഴിവ്

Aug 5, 2025 12:32 PM

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്...

Read More >>
നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

Aug 5, 2025 11:09 AM

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്...

Read More >>
Top Stories