കെഎസ്ആർടിസി ബസ് വീണ്ടും വനത്തിൽ കുടുങ്ങി : ഗിയർ മാറാൻ കഴിയാത്ത അവസ്ഥ

 കെഎസ്ആർടിസി ബസ് വീണ്ടും വനത്തിൽ കുടുങ്ങി : ഗിയർ മാറാൻ കഴിയാത്ത അവസ്ഥ
May 24, 2025 10:46 AM | By Editor

സീതത്തോട് ∙ പത്തനംതിട്ട–ഗവി–കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് മൂഴിയാർ വാൽവ് ഹൗസിനു സമീപം തകരാറിലായതിനെ തുടർന്ന് രണ്ട് മണിക്കൂറോളം യാത്രക്കാർ വനത്തിൽ കുടുങ്ങി. ഉച്ചയോടെ പത്തനംതിട്ട ഡിപ്പോയിൽ നിന്ന് മെക്കാനിക് എത്തി തകരാർ പരിഹരിച്ചതിനെ തുടർന്നാണ് യാത്ര തുടരാനായത്.

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഇന്നലെ രാവിലെ ആറരയ്ക്കു പുറപ്പെടുന്ന ബസാണ് തകരാറിനെ തുടർന്ന് വഴിയിലായത്. 35 യാത്രക്കാർ ഉണ്ടായിരുന്നു. വാൽവ് ഹൗസിനു സമീപത്തെ വളവ് തിരിയുന്നതിനിടെ രാവിലെ ഒൻപതരക്കാണ് തകരാറിലാകുന്നത്. ഗിയർ മാറാൻ കഴിയാഞ്ഞതാണ് തകരാറിനു കാരണം. ബസ് ജീവനക്കാർ തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഒട്ടേറെ തവണ ഗവി റൂട്ടിലെ ബസുകൾ വഴിയിൽ കുടുങ്ങിയത് വിവാദമായതിനെ തുടർന്ന് കണ്ടിഷനുള്ള ബസുകൾ മാത്രമേ ഗവിയിലേക്ക് അയ്ക്കാവൂ എന്ന് ഉന്നതതല നിർദേശം ഉണ്ട്. എന്നിട്ടും സർവീസ് നടത്തുന്ന മിക്ക വഴിയിൽ കുടുങ്ങുന്ന സ്ഥിതിയാണ്.

kerala-ksrtc-bus-breakdown-delay

Related Stories
ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

Aug 6, 2025 04:21 PM

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ...

Read More >>
പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

Aug 6, 2025 12:28 PM

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ...

Read More >>
 അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

Aug 6, 2025 10:53 AM

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ...

Read More >>
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

Aug 5, 2025 03:15 PM

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത്...

Read More >>
അദ്ധ്യാപക ഒഴിവ്

Aug 5, 2025 12:32 PM

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്...

Read More >>
നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

Aug 5, 2025 11:09 AM

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്...

Read More >>
Top Stories