ഹോം നേഴ്സിന്‍റെ മർദനം; ചികിത്സയിലായിരുന്ന അൽഷിമേഴ്സ് രോഗി മരിച്ചു

ഹോം നേഴ്സിന്‍റെ മർദനം; ചികിത്സയിലായിരുന്ന അൽഷിമേഴ്സ് രോഗി മരിച്ചു
May 26, 2025 11:40 AM | By Editor



പത്തനംതിട്ട: പത്തനംതിട്ടയിൽ ഹോം നേഴ്‌സിന്‍റെ മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അൽഷിമേഴ്‌സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരൻ പിള്ള (59)യാണ് മരിച്ചത്.


കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു മരിച്ചുപോയ ശശിധരൻ. ഒരു മാസം മുമ്പാണ് ശശിധരൻ പിള്ള ഹോം നേഴ്സ്‌സിന്‍റെ മർദനത്തിന് ഇരയായത്. സംഭവത്തിൽ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്‌ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വിഷ്‌ണുവിനെ അറസ്റ്റ് ചെയ്‌തത്. നിലവിൽ ഇയാൾ റിമാൻഡിൽ കഴിയുകയാണ്.


കഴിഞ്ഞ മാസം മർദിക്കപ്പെട്ടതിന് പിന്നാലെ ശശിധരന്‍റെ ആരോഗ്യനില കൂടുതൽ വഷളാകുകയിരുന്നു. ആന്തരിക രക്തസ്രാവം അടക്കമുള്ള ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.


ആദ്യഘട്ടത്തിൽ അടുക്കളയിൽ വീണ് പരിക്കേറ്റതെന്നാണ് ശശിധരന്‍റെ കുടുംബം കരുതിയിരുന്നത്. പിന്നീട് സംശയം തോന്നിയ ബന്ധുക്കൾ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്‌ണു മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ശശിധരനെ ഹോം നേഴ്‌സ് തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.


ശശിധരന്റെ പങ്കാളി തിരുവനന്തപുരം പാറശ്ശാലയിലാണ് ജോലി ചെയ്‌തിരുന്നത്. മകൾ വിദേശത്തുമായിരുന്നു. ഈ സാഹചര്യത്തിലാണ് ശശിധരനെ നോക്കുന്നതിനായി കുടുംബം ഹോം നേഴ്‌സിനെ സമീപിച്ചത്.

alzheimers patient

Related Stories
ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

Aug 6, 2025 04:21 PM

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ...

Read More >>
പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

Aug 6, 2025 12:28 PM

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ...

Read More >>
 അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

Aug 6, 2025 10:53 AM

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ...

Read More >>
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

Aug 5, 2025 03:15 PM

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത്...

Read More >>
അദ്ധ്യാപക ഒഴിവ്

Aug 5, 2025 12:32 PM

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്...

Read More >>
നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

Aug 5, 2025 11:09 AM

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്...

Read More >>
Top Stories