മഴ പെയ്താൽ അബാൻ ജങ്​​ഷനിൽ യാത്ര ദുരിതപൂർണം

മഴ പെയ്താൽ അബാൻ ജങ്​​ഷനിൽ യാത്ര ദുരിതപൂർണം
May 31, 2025 04:53 PM | By Editor


മഴ പെയ്താൽ അബാൻ ജങ്​​ഷനിൽ യാത്ര ദുരിതപൂർണം


പ​ത്ത​നം​തി​ട്ട: മേ​ൽ​പാ​ല​ത്തി​ന്റെ നി​ർ​മാ​ണം ഇ​ഴ​യു​ന്ന​തി​നൊ​പ്പം മ​ഴ​കൂ​ടി ശ​ക്​​തി​പ്പെ​ട്ട​തോ​ടെ അ​ബാ​ൻ ജ​ങ്​​​ഷ​നി​ൽ​ യാ​ത്രാ​ദു​രി​തം. ഇ​തി​നി​ടെ, അ​ബാ​ൻ മേ​ൽ​പാ​ല​ത്തി​ന്‍റെ സ​ർ​വി​സ് റോ​ഡി​ന്റെ ഭാ​ഗ​മാ​യ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ​ത്​ ദു​രി​തം വ​ർ​ധി​പ്പി​ച്ചു. ഇ​ത്​ പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്​. പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നും എ​സ്‌.​പി ഓ​ഫി​സ് ജ​ങ്‌​ഷ​നും മ​ധ്യേ​യു​ള്ള സ്ഥ​ല​ത്തെ ഭി​ത്തി​യാ​ണ് മ​ഴ​ക്കി​ടെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ത​ക​ർ​ന്ന​ത്. ക​രി​ങ്ക​ൽ ​കെ​ട്ട്​ പാ​ട​ത്തേ​ക്ക്​ പ​തി​ക്കു​ക​യാ​യി​രു​ന്നു.


സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​മാ​ണ്​ ത​ക​ർ​ച്ച​ക്ക്​ ഇ​ട​യാ​ക്കി​യ​തെ​ന്ന ആ​​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ പ​കു​തി പ​ണി​ക​ൾ മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ആ​കെ​യു​ള്ള 20 സ്പാ​നു​ക​ളി​ൽ ഒ​മ്പ​തെ​ണ്ണം മാ​​​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. 92 പൈ​ലു​ക​ളി​ൽ 84 എ​ണ്ണം നി​​ർ​മി​ച്ചു. സ​ർ​വി​സ്‌ റോ​ഡ്‌ നി​ർ​മി​ക്കാ​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.


അ​ബാ​ൻ ജ​ങ്‌​ഷ​നി​ലെ കെ.​എ​സ്‌.​ഇ.​ബി പോ​സ്‌​റ്റു​ക​ളും ട്രാ​ൻ​സ്‌​ഫോ​ർ​മ​റും ട്രാ​ൻ​സ്‌​ഫോ​ർ​മ​റും വൈ​ദ്യു​തി ക​മ്പി​ക​ളും നേ​ര​ത്തെ മാ​റ്റി​യി​രു​ന്നു. മേ​ൽ​പാ​ല​ത്തി​ന്റെ മു​ക​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യും വൈ​ദ്യു​തി​ക​മ്പി ര​ഹി​ത​മാ​ക്കാ​നാ​ണ്‌ ഇ​ങ്ങ​നെ മാ​റ്റി​യ​ത്‌. ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ വ​ഴി​യാ​ണ്‌ ഇ​പ്പോ​ൾ മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം വൈ​ദ്യു​തി വി​ത​ര​ണം. 12 മീ​റ്റ​ർ വീ​തി​യി​ൽ മേ​ൽ​പാ​ല​വും റോ​ഡി​ന്റെ ര​ണ്ട് വ​ശ​ത്തും 5.5 മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വീ​സ് റോ​ഡു​മാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. കി​ഫ്​​ബി പ​ദ്ധ​തി​യി​ൽ 46.80 കോ​ടി​യാ​ണ്​ നി​ർ​മാ​ണ​ചെ​ല​വ്. 2022 മാ​ർ​ച്ചി​ലാ​ണ്​ പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്.


18 മാ​സ​മെ​ന്ന കാ​ലാ​വ​ധി​യി​ൽ പൂ​ർ​ത്തീ​ക​ര​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് മേ​ൽ​പാ​ല​ത്തി​ന്റെ നി​ർ​മാ​ണ ചു​മ​ത​ല ക​രാ​റു​കാ​ര​ന്​ കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, തൊ​ഴി​ലാ​ളി ദൗ​ർ​ല​ഭ്യ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട്​ പ​ണി​ക​ൾ ത​ട​സ്സ​പ്പെ​ട്ടു. പ​ണി​ക​ൾ ഇ​ഴ​ഞ്ഞ്​ നീ​ങ്ങു​ന്ന​ത്​ ഇ​വി​ടു​ത്തെ വ്യാ​പാ​രി​ക​ളെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.​ പ​ണി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വ്യാ​പാ​രി​ക​ൾ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.

aban junction

Related Stories
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

Aug 5, 2025 03:15 PM

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത്...

Read More >>
അദ്ധ്യാപക ഒഴിവ്

Aug 5, 2025 12:32 PM

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്...

Read More >>
നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

Aug 5, 2025 11:09 AM

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്...

Read More >>
അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Aug 4, 2025 04:16 PM

അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി....

Read More >>
അടൂർ ബൈപാസിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

Aug 4, 2025 01:45 PM

അടൂർ ബൈപാസിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

അടൂർ ബൈപാസിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക്...

Read More >>
കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട നഗരത്തിൽ നടന്ന പ്രതിഷേധ മൗനജാഥ

Aug 4, 2025 10:46 AM

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട നഗരത്തിൽ നടന്ന പ്രതിഷേധ മൗനജാഥ

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട നഗരത്തിൽ നടന്ന പ്രതിഷേധ...

Read More >>
Top Stories