രാ​സ​മാ​ലി​ന്യ ഭീ​തിയിൽ മൽസ്യ വിൽപന ഇടിഞ്ഞു; ഇറച്ചിവില പൊള്ളുന്നു

 രാ​സ​മാ​ലി​ന്യ ഭീ​തിയിൽ മൽസ്യ വിൽപന ഇടിഞ്ഞു; ഇറച്ചിവില പൊള്ളുന്നു
Jun 6, 2025 10:37 AM | By Editor



പ​ത്ത​നം​തി​ട്ട: ക​ട​ലി​ൽ മു​ങ്ങി​യ ക​പ്പ​ലി​ലെ ക​ണ്ടെ​യ്നറുക​ളി​ലെ രാ​സ​മാ​ലി​ന്യ ഭീ​തി​യി​ൽ മ​ൽ​സ്യ വി​ൽ​പ​ന ഇ​ടി​ഞ്ഞ​തോ​ടെ നാ​ട്ടി​ലെ​ങ്ങും ഇ​റ​ച്ചി വി​ല കു​ത്ത​നെ കൂ​ട്ടി. വ​ലി​യ പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി കോ​ഴി, ആ​ട്, കാ​ള , പോ​ത്ത് ഇ​റ​ച്ചി​ക​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. 120-125 രൂ​പ​യാ​യി​രു​ന്ന കോ​ഴി വി​ല 155-160 രൂ​പ​യി​ലെ​ത്തി. നാ​ട​ൻ​കോ​ഴി​മു​ട്ട 8-10 രൂ​പ​യാ​യി. താ​റാ​വി​ൻ മു​ട്ട​ക്കും 12 രൂ​പ വ​രെ​യാ​യി.


കി​ലോ​ക്ക് 400 രൂ​പ​യാ​യി​രു​ന്ന മാ​ട്ടി​റ​ച്ചി 440 വ​രെ ഉ​യ​ർ​ന്നു. പോ​ത്തി​റ​ച്ചി​ക്ക്​ 480 രൂ​പ​യാ​ണ്. ആ​ട്ടി​റ​ച്ചി വി​ല 850ൽ ​നി​ന്ന് 950- 1000 വ​രെ​യാ​യി. ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് ജി​ല്ല​യി​ൽ ഇ​റ​ച്ചി​ക്ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രി​ട​ത്തും ശു​ചി​ത്വം ഇ​ല്ല. ആ​രോ​ഗ്യ വ​കു​പ്പാ​ക​ട്ടെ പ​രി​ശോ​ധ​ന ന​ട​ത്താ​റി​ല്ല .പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യും ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​റ​ച്ചി ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് . വി​ല വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്ന്​ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.


അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന രോ​ഗം ബാ​ധി​ച്ച ക​ന്നു​കാ​ലി​ക​ളു​ടെ ഇ​റ​ച്ചി​യും വ്യാ​പ​ക​മാ​യി ക​ച്ച​വ​ടം ന​ട​ക്കു​ന്നു. സീ​സ​ൺ സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ന്നു​കാ​ലി​ക​ളെ എ​ത്തി​ക്കാ​റു​ണ്ട്. ഒ​രു പ​രി​ശോ​ധ​ന​യും ന​ട​ക്കാ​റി​ല്ല. ക​ട​ൽ മീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ഭീ​തി​യേ​റി​യ​തോ​ടെ നാ​ട​ൻ മ​ത്സ്യ വി​ല​യും കൂ​ടി . ക​രി​മീ​ൻ വി​ല 450 രൂ​പ യി​ൽ നി​ന്ന് 550-600 രൂ​പ​യാ​യി. വ​രാ​ൽ, കാ​രി, മു​ശി, വാ​ള,കൂ​രി എ​ന്നി​വ​യു​ടെ വി​ല​യും ഉ​യ​ർ​ന്നു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ നാ​ട​ൻ മ​ത്സ്യ വി​ൽ​പ​ന വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​ട​ൽ മ​ത്സ്യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ തീ​രെ വി​ൽ​പ​ന ഇ​ല്ല.


പ്ര​ധാ​ന മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളാ​യ കു​മ്പ​ഴ, പ​ത്ത​നം​തി​ട്ട, പ​റ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ്യ ക​ച്ച​വ​ടം തീ​രെ ന​ട​ക്കു​ന്നി​ല്ല. പ​ല​യി​ട​ത്തും മ​ൽ​സ്യ​ക്ക​ട​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന റോ​ഡ​രി​കി​ലെ മ​ത്സ്യ സ്റ്റാ​ളു​ക​ൾ മി​ക്ക​തും അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യു​ള്ള ക​ച്ച​വ​ട​വും കു​റ​ഞ്ഞു.

fish price fell down

Related Stories
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

Aug 5, 2025 03:15 PM

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത്...

Read More >>
അദ്ധ്യാപക ഒഴിവ്

Aug 5, 2025 12:32 PM

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്...

Read More >>
നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

Aug 5, 2025 11:09 AM

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്...

Read More >>
അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Aug 4, 2025 04:16 PM

അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി....

Read More >>
അടൂർ ബൈപാസിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

Aug 4, 2025 01:45 PM

അടൂർ ബൈപാസിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

അടൂർ ബൈപാസിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക്...

Read More >>
കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട നഗരത്തിൽ നടന്ന പ്രതിഷേധ മൗനജാഥ

Aug 4, 2025 10:46 AM

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട നഗരത്തിൽ നടന്ന പ്രതിഷേധ മൗനജാഥ

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട നഗരത്തിൽ നടന്ന പ്രതിഷേധ...

Read More >>
Top Stories