പത്തനംതിട്ട: മഹാത്യാഗത്തിന്റെ ഓർമ്മകളിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. നബിയുടെ ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയിലാണ് വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കും. പെരുന്നാൾ നമസ്കാരം പള്ളികളിലും ഈദ് ഗാഹുകളിലും നടക്കും. മഴ കാരണം ചിലയിടങ്ങളിലെ ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. പരസ്പരം ആശംസകൾ കൈമാറി വിശ്വാസികൾ പെരുന്നാൾ പരസ്പര സ്നേഹത്തിന്റെ ആഘോഷമാക്കും. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ ആഘോഷിച്ചത്.
ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ പല പേരുകളിൽ ബലി പെരുന്നാൾ അറിയപ്പെടുന്നു. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും ഓർമപ്പെടുത്തലാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ബലിപെരുന്നാൾ പകരുന്നത് മാനവികതയുടെ സന്ദേശമാണെന്നും അപരന്റെ വേദനകളിലും സങ്കടങ്ങളിലും സാന്ത്വനം പകരാൻ വിശ്വാസികൾ പ്രയത്‌നിക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈദ് സന്ദേശത്തിലൂടെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ബക്രീദ് ആശംസകൾ നേർന്നിട്ടുണ്ട്.
celebrating eid al adha today