ഇരുപത്തൊന്നു വയസുകാരി വീട്ടില്‍ പ്രസവിച്ചു; മെഴുവേലി ആലക്കോട്ട് നവജാതശിശുവിന്റെ മൃതദേഹം പൊന്തക്കാട്ടില്‍

ഇരുപത്തൊന്നു വയസുകാരി വീട്ടില്‍ പ്രസവിച്ചു; മെഴുവേലി ആലക്കോട്ട് നവജാതശിശുവിന്റെ മൃതദേഹം പൊന്തക്കാട്ടില്‍
Jun 17, 2025 03:41 PM | By Editor



പത്തനംതിട്ട: മൂന്നു ദിവസം പഴക്കം തോന്നുന്ന നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. അവിവാഹിത പോലീസ് നിരീക്ഷണത്തില്‍. മെഴുവേലി ആലക്കോട് കനാലിന് സമീപമുള്ള പറമ്പില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ചികില്‍സ തേടി ചെങ്ങന്നൂര്‍ ഉഷാ നഴ്‌സിങ് ഹോമില്‍ ചെന്ന അവിവാഹിതയില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി വരികയാണ്.


ഇരുപത്തൊന്നു വയസുകാരിയാണ് വീട്ടില്‍ പ്രസവിച്ചത്. കുഞ്ഞിന്റെ മരണം എങ്ങനെയാണെന്ന് അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വേണ്ടി വരും. വീട്ടില്‍ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തി. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞു വിട്ടു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കലില്‍ ഉളള ഉഷ നഴ്‌സിങ് ഹോമില്‍ യുവതി എത്തിയത്.


യുവതി പ്രസവിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ അവശേഷിച്ചിരുന്നതിനാല്‍ കുഞ്ഞ് എവിടെ എന്ന് ഡോക്ടര്‍ തിരക്കി. യുവതി വ്യക്തമായ മറുപടി നല്‍കാതിരുന്നപ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലില്‍ തൊട്ടടുത്ത പറമ്പില്‍ പുല്ലിനിടയില്‍ നിന്ന് മൂന്നുദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.


പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം അറിയാന്‍ കഴിയൂ. ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്.

mezhuveli

Related Stories
ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ കുടുങ്ങി

Jul 12, 2026 01:09 PM

ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ കുടുങ്ങി

ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ...

Read More >>
കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു

Jul 11, 2026 11:47 AM

കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു

കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു...

Read More >>
 പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒഴിവ്

Jul 11, 2026 11:38 AM

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒഴിവ്

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക...

Read More >>
വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട് വാഹനാപകടം

Jul 11, 2026 10:53 AM

വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട് വാഹനാപകടം

വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട്...

Read More >>
കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

Jul 10, 2026 05:26 PM

കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി...

Read More >>
സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

Jul 10, 2026 03:40 PM

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ...

Read More >>
Top Stories