കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
Jul 8, 2025 02:04 PM | By Editor

പത്തനംതിട്ട കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കോന്നി : പയ്യനാമൺ ചെങ്കുളത്തുണ്ടായ പാറമട അപകടത്തില്‍ രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ക്വാറിയില്‍ വീണ്ടും പാറ ഇടിയുന്ന സാഹചര്യമുണ്ടെന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് ഉയർന്ന ശേഷിയുള്ള ക്രെയിന്‍ കൊണ്ടുവരും. അതിനു ശേഷമായിരിക്കും രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കുക. ക്രെയിന്‍ രണ്ടുമണിക്കൂറിനുളളില്‍ എത്തിക്കുമെന്നാണ് വിവരം. ‘പാറ ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദേശം തന്നത് അനുസരിച്ചാണ് മുകളിലേക്ക് കയറിയത്. രണ്ട് പോയിന്റുകള്‍ കണ്ടുവെച്ചിട്ടുണ്ട്.

ക്രെയിന്‍ വന്നാലുടന്‍ ഹുക്ക് ചെയ്ത് എക്‌സ്‌കവേറ്റര്‍ ഉയര്‍ത്തും. ജീവന്‍ പണയംവെച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്’- ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. ജാര്‍ഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി.

rescue mission temporarily suspended

Related Stories
സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

Nov 8, 2025 03:58 PM

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര...

Read More >>
ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

Nov 8, 2025 03:06 PM

ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത്...

Read More >>
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്

Nov 8, 2025 02:10 PM

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ...

Read More >>
റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

Nov 8, 2025 12:46 PM

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ...

Read More >>
വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

Nov 8, 2025 11:51 AM

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ...

Read More >>
നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും  ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

Nov 8, 2025 11:25 AM

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ്...

Read More >>
Top Stories