പാറമട അപകടം: ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

പാറമട അപകടം: ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും
Jul 11, 2025 02:20 PM | By Editor

കോ​ന്നി: രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടത്തിൽ ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. സുരക്ഷാ നടപടികൾ പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.

കോന്നി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗമാണ്​ തുടർ നടപടികൾ നിർദേശിച്ചത്​. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ്. പാറമടക്കെതിരായ മുഴുവന്‍ പരാതികളും പരിശോധിക്കുമെന്ന്​ കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.

കോന്നി, റാന്നി മേഖലയിലടക്കം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ല കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. . ജലസോത്രസുകളിലേക്ക് ക്വാറിയില്‍ നിന്ന് മാലിന്യം ഒഴുക്കുന്നതിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കും.

അടൂര്‍ ആർ.ഡി.ഒ എം. ബിപിന്‍ കുമാര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, ജില്ല ഫയര്‍ഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രന്‍, കോന്നി തഹസില്‍ദാര്‍ എന്‍.വി. സന്തോഷ്, കോന്നി ഡി.വൈ.എസ്​.പി ജി.അജയ്നാഥ് എന്നിവർ പങ്കെടുത്തു.

konni quarry accident against quarry owner

Related Stories
 റാന്നി അപകടം; യുവാവിന്റെ ജീവൻ പൊലിഞ്ഞു

Sep 22, 2025 10:50 AM

റാന്നി അപകടം; യുവാവിന്റെ ജീവൻ പൊലിഞ്ഞു

റാന്നി അപകടം; യുവാവിന്റെ ജീവൻ...

Read More >>
പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

Sep 20, 2025 03:57 PM

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ...

Read More >>
ആഗോള അയ്യപ്പസംഗമത്തിൽ  പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

Sep 20, 2025 01:48 PM

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ...

Read More >>
അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

Sep 20, 2025 11:40 AM

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും...

Read More >>
മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

Sep 19, 2025 07:38 PM

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ...

Read More >>
പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

Sep 19, 2025 03:35 PM

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന...

Read More >>
Top Stories