പത്തനംതിട്ട : മിഠായി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് ഒരു കിലോഗ്രാമോളം എംഡിഎംഐയുമായി ഒമാനിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യുവതി കരിപ്പൂർ പോലീസിന്റെ പിടിയിലായി.
യാത്രക്കാരിയെയും സ്വീകരിക്കാൻ എത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ മസ്കറ്റ് വിമാനത്താവളത്തിൽ നിന്നും കരിപ്പൂരിൽ എത്തിയ പത്തനംതിട്ട വാഴമുട്ടം നെല്ലിവയലില്‍ സൂര്യ ( 31) യുടെ ലഗേജിൽ നിന്നാണ് എംഡി എം എ കണ്ടെത്തിയത്. സൂര്യ സ്വീകരിക്കാൻ എത്തിയ തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ ( 32) സി. പി. ഷാഫിർ (30) , വള്ളിക്കുന്ന് സ്വദേശി എം. മുഹമ്മദ് റാഫി ( 37) എന്നിവരെയും ഇൻസ്പെക്ടർ . ഏ അബ്ബാസലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു .
വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി സ്വീകരിക്കാൻ എത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങിയപ്പോഴാണ് പോലീസ് എത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം വിമാനത്താവളത്തിൽ നിരീക്ഷണം ആരംഭിച്ചിരുന്നു. സൂര്യയും സ്വീകരിക്കാൻ എത്തിയവരെയും പിടികൂടിയ ശേഷം ലഗേജ് കസ്റ്റഡിയിലെടുത്തു. ലഗേറ്റിനുള്ളിൽ മിഠായിയുടെ പാക്കറ്റുകൾക്കുള്ളിലാണ് എം ഡി എം എ ഒളിപ്പിച്ചിരുന്നത്.
എംഡിഎംഐ അടങ്ങിയ ലഗേജ് കൊടുത്തയച്ച ആളെ കുറിച്ചും മറ്റും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണത്തിൽ ആണെന്ന് ഡിവൈഎസ്പി പി കെ സന്തോഷ് അറിയിച്ചു
mdma surya