മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തിൽ ഏജന്റിനെ അറസ്റ്റ് ചെയ്തു. പ്രതി​യെ ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തിൽ ഏജന്റിനെ അറസ്റ്റ് ചെയ്തു. പ്രതി​യെ ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി
Jul 22, 2025 02:27 PM | By Editor

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തിൽ ഏജന്റിനെ അറസ്റ്റ് ചെയ്തു. പ്രതി​യെ ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി

തിരുവല്ല: മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ അതിക്രമിച്ചു കയറി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തിൽ ഏജന്റിനെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ആർ.ടി ഓഫിസിലെ ഏജന്റായ പട്ടൂർ പറമ്പിൽ വീട്ടിൽ മാഹിൻ (31) ആണ് പിടിയിലായത്.

തിരുവല്ല റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലെ അസി. മോട്ടോർ ഇൻസ്പെക്ടർ ആർ. സന്ദീപിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. വാഹനത്തിൻറെ പിഴത്തുക കുറയ്ക്കണം എന്ന ആവശ്യപ്പെട്ട് ഓഫിസിൽ എത്തിയ മാഹിനോട് ഓഫിസ് സമയം കഴിഞ്ഞതായി മർദനമേറ്റ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ പ്രകോപിതനായ മാഹിൻ വനിതാ ജീവനക്കാർ ഉൾപ്പെടെ ഉള്ളവരെ അസഭ്യം പറഞ്ഞ ശേഷം കയ്യിൽ കരുതിയിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു.

തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബഹളം കേട്ട് ഓടിയെത്തിയ സമീപ ഓഫിസുകളിലെ ജീവനക്കാരും ചേർന്ന് മാഹിനെ കീഴ്പ്പെടുത്തി തിരുവല്ല പൊലീസിന് കൈമാറി. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിന്റെ നെറ്റിയിൽ നാല് തുന്നലുകൾ ഇടേണ്ടി വന്നു.

man arrested for attacking motor vehicle inspector

Related Stories
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

Aug 1, 2025 10:39 PM

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച...

Read More >>
  സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ  -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

Aug 1, 2025 02:22 PM

സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ -പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​ മേധാവി

സൈബർ തട്ടിപ്പിൽ ഇരകളാകുന്നത്​ പെ​ൻ​ഷ​ൻ​കാ​ർ - പ​ത്ത​നം​തി​ട്ട ജില്ല പൊലീസ്​...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

Aug 1, 2025 11:03 AM

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാർ...

Read More >>
  പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്

Jul 31, 2025 04:30 PM

പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര പരിക്ക്

പന്തളത്ത് ഗുണ്ടാആക്രമണത്തിൽ തട്ടുകടയുടെ ഉടമക്ക് ഗുരുതര...

Read More >>
BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS, വിരമിക്കുന്നു

Jul 31, 2025 12:56 PM

BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS, വിരമിക്കുന്നു

BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS,...

Read More >>
 പതിനേഴുകാരി സുഹൃത്തിൽ നിന്നും ഗർഭിണിയായി, കേസെടുത്ത് പോലീസ്

Jul 30, 2025 04:32 PM

പതിനേഴുകാരി സുഹൃത്തിൽ നിന്നും ഗർഭിണിയായി, കേസെടുത്ത് പോലീസ്

പതിനേഴുകാരി സുഹൃത്തിൽ നിന്നും ഗർഭിണിയായി, കേസെടുത്ത്...

Read More >>
Top Stories