പന്തളത്ത് എംസി റോഡിനരികിലുള്ള ബേക്കറിയിൽ മോഷണവും നാല് കടകളിൽ മോഷണ ശ്രമവും

പന്തളത്ത് എംസി റോഡിനരികിലുള്ള ബേക്കറിയിൽ മോഷണവും നാല് കടകളിൽ മോഷണ ശ്രമവും
Oct 25, 2025 01:06 PM | By Editor

പന്തളത്ത് എംസി റോഡിനരികിലുള്ള ബേക്കറിയിൽ മോഷണവും നാല് കടകളിൽ മോഷണ ശ്രമവും

പന്തളം : പന്തളത്ത് എംസി റോഡിനരികിലുള്ള ബേക്കറിയിൽ മോഷണവും നാല് കടകളിൽ മോഷണ ശ്രമവും. എൻഎസ്എസ് ബോയ്സ് സ്‌കൂളിന് എതിർവശത്ത് പുതിയതായി തുടങ്ങിയ ബുഫിയ ബേക്കറിയിൽ നിന്നും 40,000 രൂപയാണ് മോഷ്ടിച്ചത്. കോളേജ് ജങ്‌ഷനിലെ യുഡി മെൻസ് ഫാഷൻ വസ്ത്രശാല, മണിമുറ്റത്ത് നിധി ലിമിറ്റഡ് ശാഖ, വിദ്യാഭവൻ ബുക്ക് സ്റ്റാൾ, എംജിഎം ദന്തൽ ക്ലിനിക്, ബ്രഡ് ലൈൻ ബേക്കറി എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. ഇതിൽ ബുക്ക് സ്റ്റാൾ ഒഴികെയുള്ള സ്ഥാപനങ്ങളിലെ ക്യാമറകൾ മോഷ്ടാക്കൾ തകർത്തു.

വ്യാഴാഴ്ച രാത്രി 11-ന് ശേഷം മോഷണം നടന്നതായാണ് സിസി ടിവി ദൃശ്യങ്ങളിൽ നിന്നും അറിയുന്നത്. ഈസമയം ശക്തമായ മഴയും വൈദ്യുതി മുടക്കവും ഉണ്ടായിരുന്നു. എട്ടരയ്ക്കുണ്ടായ വൈദ്യുതി തടസ്സംകാരണം പന്തളംകവല ഇരുട്ടിലായിരുന്നു. ഇത് മോഷ്ടാക്കൾക്ക് കൂടുതൽ സൗകര്യമായി. അൻസാർ കാവുങ്കലിന്റെ ഉടമസ്ഥതയിലുള്ള ബുഫിയ ബേക്കറിയിൽ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയത്. കൗണ്ടറിന്റെ മേശ കുത്തിത്തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. കൗണ്ടറിൽ നിന്നും മോഷ്ടാവ് പണമെടുക്കുന്നതും പുറത്തുകടക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ക്യാമറ തകർത്ത നിലയിലുമാണ്.

തുണിക്കടയിലെ ഗ്ലാസ് തകർത്ത് അകത്തുകടക്കുന്നതും മുഖം കൈകൊണ്ട് മറച്ചുപിടിച്ച് ക്യാമറ തല്ലിപ്പൊട്ടിക്കുന്നതുമുൾപ്പെടെ മോഷ്ടാവിന്റെ മുഖം വ്യക്തമാകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കൈലിയും ഷർട്ടും ധരിച്ച ഒരാളും പാന്റ്‌സും ഷർട്ടും ധരിച്ച യുവാവുമാണ് ദൃശ്യങ്ങളിലുള്ളത്. പത്തനംതിട്ടയിൽ നിന്നു വിരലടയാള വിദഗ്ധരും പോലീസ് നായയും പരിശോധന നടത്തി. സമീപത്ത് തന്നെ ധനലക്ഷ്മി ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഇടനാഴിയിൽ വരെ പോലീസ് നായ ഓടിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

theft

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories