കോന്നിയിൽ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ റോഡിന് നടുവിൽ നിർത്തുന്നത് അപകടം സൃഷ്ടിക്കുന്നു.
കോന്നി: സംസ്ഥാന പാതയിൽ കോന്നിയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ റോഡിനു നടുവിൽ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നത് അപകടം സൃഷ്ടിക്കുന്നു. പ്രധാനമായും കെ.എസ്.ആർ.ടി.സി ഓറേറ്റിങ് സ്റ്റേഷന് മുമ്പിലും മാർക്കറ്റ് ജങ്ഷനിലുമാണ് ബസുകൾക്ക് സ്റ്റോപ്പ്.
മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ റോഡിൽനിന്ന് ഇറക്കി ഇടതു ഭാഗത്ത് നിർത്തേണ്ട ബസുകൾ റോഡിനു നടുവിലും ആളുകൾ റോഡ് മുറിച്ചു കടക്കുന്ന സീബ്ര വരകളുടെ നടുവിലും നിർത്തിയിടുന്നതും ആളുകളെ കയറ്റി ഇറക്കുന്നതും സ്ഥിരം കാഴ്ചയാണ്. വേഗത്തിൽ വരുന്ന ബസുകൾ റോഡിനു നടുവിൽ പെട്ടെട്ടന്ന് ബ്രേക്ക് ചെയ്യുമ്പോൾ പുറകെ വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്. പുലർച്ചെ കോന്നി ട്രാഫിക് ജങ്ഷനിൽ ബസ് നിർത്തി ആളുകളെ കയറ്റി ഇറക്കുന്നതും പതിവായിട്ടുണ്ട്. പൊലീസ് സ്ഥാപിച്ച നോ പാർക്കിങ് ബോർഡിന് സമീപത്തു തന്നെയാണ് ഇങ്ങനെ ബസ് നിർത്തിയിടുന്നത്.
bus-parking-invites-disaster-bus-parking-in-the-middle-of-the-road-in-konni-becomes-a-disaster-trap
