കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരുടെ ചരിത്രത്തില്‍ പരുമല തിരുമേനിയെയും ഉള്‍പ്പെടുത്തണമെന്ന് ശാന്തിഗിരി ആശ്രമ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി
പരുമല: കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരുടെ ചരിത്രത്തില്‍ പരുമല തിരുമേനിയെയും ഉള്‍പ്പെടുത്തണമെന്ന് ശാന്തിഗിരി ആശ്രമ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു.
പരുമലയില്‍ നടന്ന ഗീഗോറിയന്‍ പ്രഭാഷണത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഭാരതീയ സംസ്‌കാരം വിവിധ മതങ്ങളുടെ സമന്വയമാണ്. ആത്മീയജീവിതം നയിച്ച വിവിധ മതസ്ഥരായ പുണ്യാത്മാക്കള്‍ സനാതന ധര്‍മ്മങ്ങള്‍ പരിപോഷിപ്പിച്ചിട്ടുണ്ട്. ആത്മീയ മൂല്യങ്ങളുടെ പുണ്യ സൗരഭ്യം പരത്തിയ പരുമല തിരുമേനി സാമൂഹ്യ നവോത്ഥാന ദര്‍ശനങ്ങള്‍ സ്വജീവിതത്തിലൂടെ പഠിപ്പിച്ചു.
കൊല്ലം ഭദ്രാസനാധിപന്‍ ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ബഹുമുഖ പ്രതിഭയുള്ള ത്യാഗിയായ സന്യാസിവര്യനായിരുന്നു പരുമല തിരുമേനി എന്ന് അദ്ദേഹം പറഞ്ഞു.
മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, മത്തായി ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
parumala
