പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ത്ഥ്യമായി

പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ത്ഥ്യമായി
Nov 3, 2025 05:25 PM | By Editor

പത്തനംതിട്ട  ;പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ത്ഥ്യമായി


പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ത്ഥ്യമായി. ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. പൂര്‍ണമായും സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പ്രസ്തുത ലാബ് ആധുനികവത്ക്കരിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ ലാബിന്റെ ഉദ്ഘാടനം നവംബര്‍ 4ന് വൈകുന്നേരം 4 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.


മലയാളികളെ സംബന്ധിച്ചും പത്തനംതിട്ടക്കാരെ സംബന്ധിച്ചും ഈ ഭക്ഷ്യ സുരക്ഷാ ലാബ് സുപ്രധാനമാണ്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങള്‍ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1998 മുതല്‍ പത്തനംതിട്ട ജില്ലയില്‍ ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത ലബോറട്ടറിയില്‍ കുടിവെള്ള പരിശോധയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധന നടത്തുവാനുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് 3 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലാബ് അത്യാധുനിക സംവിധാനത്തോടെ കൂടുതല്‍ വിപുലീകരിച്ചത്.


ലബോറട്ടറിയുടെ താഴത്തെ നിലയില്‍ സാമ്പിള്‍ റിസീവിംഗ് ആന്റ് സ്റ്റോറേജ്, ഓഫീസ്, കെമിക്കല്‍ സ്റ്റോറേജ് റൂം, ലബോറട്ടറി, സ്റ്റാഫ് റൂം, ഫുഡ് അനാലിസിസ് റൂമുകള്‍ എന്നിങ്ങനെയാണുള്ളത്. രണ്ടാം നിലയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ റും, സാമ്പിള്‍ പ്രിപ്പറേഷന്‍ എരിയ, സ്റ്റാഫ് റൂം എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. മൂന്നാം നിലയില്‍ വാട്ടര്‍ ലാബ്, ഫുഡ് ലാബ്, ബാലന്‍സ് റൂം, മൈക്രോബയോളജി ലാബ് സ്ഥാപിക്കുന്നതിനുള്ള ഏര്യ എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത ലാബിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി നിലവിലുള്ള 3 തസ്തികകള്‍ക്ക് പുറമെ 10 തസ്തികകള്‍ സര്‍ക്കാര്‍ കൂടുതലായി അനുവദിച്ചിട്ടുണ്ട്. ആധുനിക ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.


ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും.

foodprotection lab

Related Stories
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

Apr 20, 2026 05:07 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത...

Read More >>
തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

Apr 20, 2026 03:38 PM

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ്...

Read More >>
 ലൈസൻസില്ലാതെ പ്രവർത്തനം;   കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി

Apr 20, 2026 11:41 AM

ലൈസൻസില്ലാതെ പ്രവർത്തനം; കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി

ലൈസൻസില്ലാതെ പ്രവർത്തനം; കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി...

Read More >>
വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ കണ്ടെത്തി.

Apr 20, 2026 09:04 AM

വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ കണ്ടെത്തി.

വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ...

Read More >>
സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

Apr 18, 2026 04:04 PM

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന...

Read More >>
ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

Apr 18, 2026 03:40 PM

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക് ...

Read More >>
Top Stories