ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ അ​ക​റ്റു​ന്നു.

ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ അ​ക​റ്റു​ന്നു.
Nov 4, 2025 03:26 PM | By Editor

ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ അ​ക​റ്റു​ന്നു.

പ​ന്ത​ളം: ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ അ​ക​റ്റു​ന്നു. ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യ​ത്തി​ൽ ത​ട്ടി നി​യ​മ​നം നി​ല​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചാ​ണ് പ​ല സ്കൂ​ളു​ക​ളും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. എ​ന്നാ​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രാ​കാ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മ​ടി​ക്കു​ന്ന​തി​നാ​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​തെ​ന്ന്​ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ർ​ക്ക്​ ഓ​രോ മാ​സ​വും കൃ​ത്യ​മാ​യി ശ​മ്പ​ളം ല​ഭി​ക്കു​ന്ന​തി​നാ​ൽ ഗ​വ. സ്കൂ​ളു​ക​ളി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യി​ല്ല. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ർ​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​ർ​ഷം പൂ​ർ​ത്തി​യാ​യ​ശേ​ഷം മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ വി​ദ്യാ​ഭ്യാ​സ വ​ർ​ഷം ഗ​സ്റ്റ് അ​ധ്യാ​പ​ക​രാ​യി മാ​സ​ങ്ങ​ളോ​ളം ജോ​ലി ചെ​യ്ത പ​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ഇ​തു​വ​രെ ശ​മ്പ​ളം ല​ഭി​ച്ചി​ട്ടി​ല്ല.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യാ​ൽ മാ​ത്ര​മേ ഒ​രു​വ​ർ​ഷ​ത്തി​ന​ക​മെ​ങ്കി​ലും ശ​മ്പ​ളം ല​ഭി​ക്കൂ എ​ന്ന​താ​ണ്​ അ​വ​സ്ഥ. സ​ർ​ക്കാ​ർ ഗ​സ്റ്റ് അ​ധ്യാ​പ​ക​ർ​ക്ക് നി​ഷ്ക​ർ​ഷി​ക്കാ​ത്ത വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും എ​യ്ഡ​ഡ് ഗ​സ്റ്റ് അ​ധ്യാ​പ​ക​ർ​ക്ക് ആ​വ​ശ്യ​മാ​ണ്. നി​ല​വി​ൽ മി​ക്ക ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലും പ​ല വി​ഷ​യ​ങ്ങ​ളും പ​ഠി​പ്പി​ക്കാ​ൻ ഒ​ന്നോ ര​ണ്ടോ അ​ധ്യാ​പ​ക​ർ മാ​ത്ര​മാ​ണു​ള്ള​ത്. ‌‌സ്കൂ​ളി​ലെ അ​ധ്യ​യ​നം മു​ന്നോ​ട്ടു​പോ​ക​ണ​മെ​ങ്കി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​ർ കൂ​ടി​യേ തീ​രൂ​വെ​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​മ്പോ​ൾ അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ലും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മ​ടി​ക്കു​ക​യാ​ണ്.

വി​ര​മി​ച്ച വി​വി​ധ ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​വും പ്രി​ൻ​സി​പ്പ​ലി​ന്റെ എ​ട്ട്​ പീ​രി​യ​ഡി​ന് ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന പീ​രി​യ​ഡി​ലെ നി​യ​മ​ന​വും

സ്ഥി​രാ​ധ്യാ​പ​ക​ർ നീ​ണ്ട അ​വ​ധി​യെ​ടു​ത്തു​പോ​കു​മ്പോ​ൾ പ​ക​രം ന​ട​ക്കു​ന്ന നി​യ​മ​ന​ങ്ങ​ളു​മാ​ണ് ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

salary-delay-teachers-are-struggle

Related Stories
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത്  രുചിവിളമ്പാൻ കുടുംബശ്രീപ്രീമിയം കഫേ റസ്റ്ററന്റ്

Nov 4, 2025 04:54 PM

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് രുചിവിളമ്പാൻ കുടുംബശ്രീപ്രീമിയം കഫേ റസ്റ്ററന്റ്

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് രുചിവിളമ്പാൻ കുടുംബശ്രീപ്രീമിയം കഫേ...

Read More >>
പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ കൂടുന്നു

Nov 4, 2025 03:02 PM

പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ കൂടുന്നു

പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ...

Read More >>
പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാക്കുന്നു

Nov 4, 2025 11:33 AM

പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാക്കുന്നു

പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ...

Read More >>
സ്വർണവിലയിൽ വൻ ഇടിവ്

Nov 4, 2025 10:24 AM

സ്വർണവിലയിൽ വൻ ഇടിവ്

സ്വർണവിലയിൽ വൻ...

Read More >>
 കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും

Nov 4, 2025 09:44 AM

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം...

Read More >>
പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ത്ഥ്യമായി

Nov 3, 2025 05:25 PM

പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ത്ഥ്യമായി

പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം...

Read More >>
Top Stories