തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിൽ നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിൽ നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം
Nov 8, 2025 11:06 AM | By Editor

തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിൽ നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

തിരുവല്ല: തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിൽ നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ സ്വദേശി റ്റിജു പി. എബ്രഹാം (40) ആണ് മരിച്ചത്.

തൃക്കൊടിത്താനം കോട്ടമുറി വിഷ്ണു ഭവനിൽ വിഷ്ണു (36) വിന് പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ തിരുവില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റ്റിജുവിന്‍റെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ എട്ടരയോടെ മാടൻമുക്ക് ജംങ്ഷന് സമീപമായിരുന്നു അപകടം. മൂന്നു ബൈക്കുകളും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. മല്ലപ്പള്ളി ഭാഗത്ത് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന സ്കൂട്ടർ ബസ്സിനെ ഓവർടേക്ക് ചെയ്ത ശേഷം മുമ്പിൽ പോയ ബൈക്കിനെ മറികടക്കാൻ ശ്രമിച്ചു.

ഇതിനിടെ എതിർദിശയിൽ നിന്ന് വന്ന ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. തിരുവല്ല പൊലീസും സ്ഥലത്തെത്തി.

accident-after-four-two-wheelers-collide-on-thiruvalla-mallappally-road-one-dead

Related Stories
റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

Nov 8, 2025 12:46 PM

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ...

Read More >>
വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

Nov 8, 2025 11:51 AM

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ...

Read More >>
നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും  ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

Nov 8, 2025 11:25 AM

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ്...

Read More >>
പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ​ർ​വെ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വേ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്

Nov 7, 2025 11:36 AM

പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ​ർ​വെ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വേ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്

പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ​ർ​വെ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ്...

Read More >>
പ്ലമ്പറായും ഇലക്ട്രീഷ്യനായും ഇനി കുടുംബശ്രീ വനിതകൾ വിളിപ്പുറത്തുണ്ടാവും.വരുന്നു, സ്കിൽ അറ്റ് കോൾ

Nov 7, 2025 10:54 AM

പ്ലമ്പറായും ഇലക്ട്രീഷ്യനായും ഇനി കുടുംബശ്രീ വനിതകൾ വിളിപ്പുറത്തുണ്ടാവും.വരുന്നു, സ്കിൽ അറ്റ് കോൾ

പ്ലമ്പറായും ഇലക്ട്രീഷ്യനായും ഇനി കുടുംബശ്രീ വനിതകൾ വിളിപ്പുറത്തുണ്ടാവും.വരുന്നു, സ്കിൽ അറ്റ്...

Read More >>
Top Stories