തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍ പ്രകാശ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൂർണ ആത്മവിശ്വാസമുണ്ടെന്നും തീരുമാനങ്ങളെല്ലാം മുൻകൂട്ടിയെടുക്കാൻ കഴിഞ്ഞുവെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമലയിൽ കൊള്ള നടത്തിയവർക്ക് അനുകൂലമായി അയ്യപ്പൻ ചിന്തിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അയ്യപ്പൻ യു.ഡി.എഫിന് അനുകൂലമായി തീരുമാനം കൈക്കൊള്ളുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് അടക്കം സംഘടിപ്പിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിൽ ചില അഭിപ്രായഭിന്നതകൾ അതാത് സ്ഥലത്ത് പരിഹരിക്കും. റിബലുകൾ വരാതിരിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 13ന് കാണാമെന്നും വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിൽ മുന്നണി കൂട്ടായി ആലോചിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ് പറഞ്ഞു.
adoor prakash
