പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം
പത്തനംതിട്ട ∙ നാലു വയസുള്ള മകനുമായി ബസിനു മുന്നില്‍ ചാടി പിതാവിന്റെ ആത്മഹത്യാശ്രമം. പത്തനംതിട്ട അടൂരിലാണ് സംഭവം. ബസിനടുത്തേക്ക് ഓടിവന്ന ഇവരെ കണ്ട ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാവുകയായിരുന്നു. ഇരുവര്‍ക്കും കാര്യമായ പരുക്കുകളില്ല. ഭാര്യയെ കാണാതായതിലുള്ള വിഭ്രാന്തിയില്‍ ആത്മഹത്യശ്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം.
തിങ്കൾ രാവിലെ 9.30 ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡരികിലൂടെ പിതാവ് കുഞ്ഞുമായി ഓടിവരുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടെ റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു. ഇതുകണ്ട് ഡ്രൈവര്‍ പെട്ടെന്ന് ബസ് ബ്രേക്ക് ചെയ്തു. ഭാര്യയുമൊത്ത് അടൂര്‍ ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഭാര്യയെ കാണാതായെന്നുമാണ് ഇയാൾ പറയുന്നത്.
father-son-suicide-attempt-pathanamthitta
