അങ്കണവാടി ജീവനക്കാരുടെ സുരക്ഷ വിപുലീകരിക്കുന്നത് ആലോചിക്കും -മന്ത്രി ബിന്ദു കൃഷ്ണ
സീതത്തോട് (പത്തനംതിട്ട) : സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ സുരക്ഷാ പദ്ധതി വിപുലീകരിക്കുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഗവി- മീനാർ വനത്തിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയുടെ ഗവിയിലെ വീട് സന്ദർശിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. കൊല്ലപ്പെട്ട യുവതിയുടെ കുട്ടിക്ക് വിജ്ഞാനദീപ്‌തി പദ്ധതിയിൽ പഠന സഹായങ്ങൾ നൽകാൻ നടപടി സ്വീകരിക്കും.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് വേണ്ട സുരക്ഷ നൽകാനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സീതത്തോട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രാജു കലപ്പമണ്ണിൽ, പി.എ. തോമസ്‌കുട്ടി, മണികണ്‌ഠൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
minister bindhu krishna
