അടൂർ : ഇൻഷുറൻസില്ലാതെ ഓടിയ ടിപ്പർലോറി അടൂർ ട്രാഫിക് എൻഫോഴ്സ്മെൻ്റ് പോലീസ് പിടികൂടി. ഇളമണ്ണൂർ ഭാഗത്ത് ക്വാറി ഉത്പന്നങ്ങൾ എടുക്കാൻ പോയ ടിപ്പറാണ് പിടിയിലായത്. അതിവേഗത്തിൽ പോയ വാഹനം സംശയം തോന്നി എസ്.ഐ. ജി.സുരേഷ് കുമാർ നമ്പർ പരിശോധിച്ചപ്പോഴാണ് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തുന്നത്. തുടർന്ന് ടിപ്പറിനെ പിന്തുടർന്ന് പിടിച്ചു.
വാഹനം കസ്റ്റഡിയിൽ എടുത്തു. ഫിറ്റ്നസും ഇൻഷുറൻസും ടാക്സും തീർന്ന രണ്ട് ആംബുലൻസ് അടുത്തിടെ ട്രാഫിക് എർഫോഴ്സ്മെൻറ് പിടികൂടിയിരുന്നു. എസ്.ഐ.മാരായ അയൂബ്, ബിജു, സി.പി.ഒ. തമിം എന്നിവർ പരിശോധനയിൽ പങ്കെടുത്തു
adoor
