വാഹനങ്ങളിൽ ലൈറ്റുകൾ കൂടിയാൽ ഓരോന്നിനും 5000 രൂപ പിഴ :ഹൈക്കോടതി
ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ വാഹനങ്ങളിൽ അനധികൃതമായി ഘടിപ്പിച്ചിരിക്കുന്ന ലൈറ്റുകൾ അടക്കമുള്ള നിയമലംഘനങ്ങൾ ഓരോന്നിനും 5000
രൂപ വീതം പിഴ ഈടാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി .ഡ്രൈവർക്കും ഉടമക്കും എതിരെ പ്രോസിക്യുഷൻ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് .അനിൽ. കെ.നരേന്ദ്രൻ ,ജസ്റ്റിസ് എസ്.മുരളി കൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി .
അനധികൃതമായി ലൈറ്റും മറ്റും ഘടിപ്പിച്ച അക്രെഡിറ്റഡ് ബോഡി ബിൽഡേഴ്സിന്റെ വർക്ക് ഷോപ്പുകളിൽ നിന്ന് വാഹനങ്ങൾ വരുന്നുണ്ട്.എന്നാൽ നടപടി ഉണ്ടാകുന്നില്ല .ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും ഹൈക്കോടതി വിശദീകരണം തേടി .ലൈറ്റുകൾ അനധികൃതമായി ഘടിപ്പിക്കുന്നത് യാത്രക്കാർക്കും എതിരെ വരുന്ന വാഹനങ്ങൾക്കും ഭീഷണി ആണെന്ന് കോടതി ചൂണ്ടിക്കാട്ടി .
ശബരിമല തീർത്ഥാടക വാഹങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി .
highcourt