വന്യ ജീവികളെ തുരത്തുന്ന എലിഫന്റ് റിപ്പല്ലർ ഉപകരണം വന്നു കഴിഞ്ഞു ;ഇനി പടക്കവും വേണ്ട പാട്ടയും വേണ്ട.
കോന്നി: കാടിറങ്ങുന്ന കാട്ടാനകളേയും മറ്റു വന്യ മൃഗങ്ങളെയും ഇനി പടക്കം പൊട്ടിച്ചും, തീ കത്തിച്ചും, ചെണ്ടയും പാട്ടയും കൊട്ടിയും തുരത്തേണ്ട.
വന്യ ജീവി ശല്യം കുറയ്ക്കുന്നതിൽ ആശ്വാസമായി എലിഫന്റ് റിപ്പല്ലർ തയ്യാർ .ഈ ഉപകരണം പുറപ്പെടുവിക്കുന്ന അൾട്രാ സോണിക് ശബ്ദത്തിലൂടെ
വന്യജീവികളെ തുരത്താൻ കഴിയുമെന്ന് ,ഇതിനു രൂപം നൽകിയ കോന്നി താഴം അങ്ങാടിയിൽ വീട്ടിൽ എ . ആർ .രഞ്‌ജിത് അവകാശപ്പെടുന്നു .
അഞ്ചൽ ,പുനലൂർ ഉൾപ്പെടെ മിക്ക വനംവകുപ്പ് സ്റ്റേഷനുകളിലും എലിഫന്റ് റിപ്പല്ലർ ഉപയോഗിക്കുന്നുണ്ട് .സ്ഥിരം സംവിധാനത്തിൽ ഉറപ്പിച്ചും
കൈയിൽ കൊണ്ട് നടന്നും ഉപയോഗിക്കാൻ കഴിയും .കാട്ടാന മുതൽ തെരുവ് നായ്ക്കൾക്ക് വരെ അരോചകമാകുന്ന പ്രത്യേക ശബ്ദമാണ് ഇത് പുറപ്പെടുവിക്കുന്നത് .
കടുവ അടക്കം വന്യജീവികളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഈ യന്ത്രത്തിന്റെ സഹായത്താൽ മൃഗങ്ങളെ കാടുകയറ്റുന്ന രീതിയാണ് ഇത് .മനുഷ്യന്
കേൾക്കാൻ കഴിയാത്ത ഇൻഫ്രാസോണിക്,അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ ആണിത് . 20 ,000 മുതൽ 40 ,000 വരെ ശബ്ദ തരംഗങ്ങൾ 130 വരെ ഡെസിബെൽ
തീവ്രതയിൽ കേൾപ്പിക്കും .വന്യമൃഗങ്ങൾ യന്ത്രത്തിന്റെ പരിസരത്തു നിന്ന് 10 മുതൽ 400 മീറ്റർ വരെ അകലെയെത്തിൽ തന്നെ ഇതിൽ ബന്ധിപ്പിച്ചിരിക്കുന്ന സെൻസർ തിരിച്ചറിയുകയും ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും .
ഒരു യൂണിറ്റ് ഉപയോഗിച്ചു ഒരേക്കർ വരെ കൃഷി സംരക്ഷിക്കാൻ കഴിയുമെന്നാണ് രഞ്ജിത് പറയുന്നത് .പൂർണമായി സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
elephant repeller