മുണ്ടാമൊഴി റോഡിൽ ആന നിൽപ്പുണ്ട്, കോന്നിയിൽ നിന്ന് വരുന്നവർ സൂക്ഷിച്ചു പോകുക ....
കോന്നി :തണ്ണിത്തോട് ,അടവി, കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം വൈകുന്നേരങ്ങളിൽ ആന വരുന്നത് പതിവായി .
കഴിഞ്ഞ രണ്ട് ദിവസം പിടിയനായും,കുട്ടിയാനയും ഇവിടെയുണ്ടായിരുന്നു .എന്നാൽ പിടിയാന രോഗം മൂലം ചരിയുകയും ചെയ്തു .
കഴിഞ്ഞ ദിവസങ്ങളിൽ കൊമ്പനാനയും സ്ഥിരമായി നദിയിൽ വെള്ളം കുടിക്കാൻ എത്തുന്നുണ്ട്.
രാത്രി കാലങ്ങളിൽ കോന്നി,തണ്ണിത്തോട് റൂട്ടിൽ, റോഡിലും നിൽക്കാറുണ്ട് .കഴിഞ്ഞ ദിവസം കണ്ട ദൃശ്യം ആണ് ഈ കാണുന്നത് .
രാത്രി കാലങ്ങളിൽ യാത്രക്കാർ റോഡിലൂടെ സൂക്ഷിച്ചു യാത്ര ചെയ്യണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്
.വൈകുന്നേരങ്ങളിൽ വെള്ളം കുടിച്ചതിനു ശേഷം തിരികെ കാടിന്റെ ഭാഗത്തേക്ക് കൊമ്പനാന മാറി നിൽക്കുകയാണ് പതിവ്.
വേനൽ കടുത്തപ്പോൾ ആണ് സ്ഥിരമായി ഇവിടെ ആനകൾ നദിയുടെ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത് .
beware of elephant