പരാതിക്കാരിക്കെതിരെ വ്യാജ ലൈംഗികാരോപണങ്ങളിൽ നടപടിയെടുക്കാം ; ഹൈക്കോടതി....
ലൈംഗികാരോപണം വ്യാജമെങ്കിൽ നടപടിയെടുക്കാമെന്ന് ഹൈക്കോടതി .
ആരോപണം വ്യാജമാണെന്ന് തെളിഞ്ഞാൽ പരാതിക്കാരിക്കെതിരെ
നടപടിയെടുക്കാം.സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും
സത്യം ആകണമെന്നില്ല .അതിനാൽ വിശദമായ അന്വേഷണം വേണം,
ഉദ്യോഗസ്ഥർക്കൊപ്പം കോടതിയുമുണ്ടാകുമെന്നും ഹൈക്കോടതി.
ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ
ജാമ്യം അനുവദിച്ച ഉത്തരവിലാണ് പരാമർശം .
പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടാലും നടപെടിയെടുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർമടിക്കാറുണ്ട് .
ഇത്തരത്തിൽ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി .ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ
ശരിയാണെങ്കിൽ അവരുടെ താല്പര്യം കോടതി സംരക്ഷിക്കും .വ്യജപരാതികളിൽ
വ്യക്തികൾക്കുണ്ടാകുന്ന മാനസികമായ വേദനക്ക് ഒന്നും പകരമാവില്ല .
അതിനാൽ അന്വേഷണ ഘട്ടത്തിൽ തന്നെ പോലീസ് സത്യം കണ്ടെത്തണമെന്ന് കോടതി പറഞ്ഞു.
sexual assault