സൗദി അറേബ്യ സന്ദർശിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം :
സൗദി അറേബ്യ :സൗദി അറേബ്യയിലേക്ക് ഉംറ വിസിറ്റിംഗ് വിസകളിൽ ഫാമിലി ഉൾപ്പെടെ വരുന്നവരെ സൗദിയുടെ പല
എയർപോർട്ടുകളിൽ നിന്നും തിരിച്ചയക്കുന്നത് എയർലൈൻസുകൾക്ക് തലവേദനയാകുന്നു
നിലവിൽ എമിഗ്രേഷനിൽ നിന്നാണ് മടക്കി അയക്കുന്നത് .അതിന്റ്റെ കാരണമായി പറയുന്നത് സൗദി അറേബ്യയിൽ മുൻപു വിസ നിയമലംഘനം നടത്തുകയോ ജയിലിൽ കിടന്നവരോ ആവാം എന്നതാണ് .
മറ്റു കേസുകളിപ്പോൾ പെട്ടവരോ ഹജ്ജ് സമയങ്ങിൽ പെർമിറ്റ് ഇല്ലാതെ മക്കയിൽ ഹജ്ജിനായി പോകുന്നതിനു ഇടയിൽ പിടിക്കപെട്ടവരോ സൗദി അറേബ്യയിൽ പ്രവേശനം വിലക്കപെട്ടവരോ ആയ വ്യക്ക്ത്തി കളെ ആയിരിക്കും പുതിയ വിസയിൽ എത്തുമ്പോൾ പിടിക്കപ്പെടുന്നത് .30 വർഷങ്ങൾക്കു മുൻപ് ജയിലുകളിൽ കിടന്ന കേസുകൾ പോലും ഇപ്പോൾ പരിശോധിക്കുന്നുണ്ട് .
ഇലക്ട്രോണിക് ഫിംഗർ സിസ്റ്റത്തിൽ ആണ് ഇതു തെളിയുന്നത് .അങ്ങനെയുള്ളവരെ ആണ് തിരിച്ചു അയക്കുന്നത് .കുട്ടികളെ ഉൾപ്പെടെ തിരിച്ചയച്ചതായാണ് വിവരം.എക്സിറ്റ് അടിച്ചു പോയവർക്ക് സൗദി അറേബ്യയിൽ ഏതൊരു വിസയിൽ വന്നാലും അവരുടെ എല്ലാ വിവരങ്ങളും സൗദി എമിഗ്രേഷൻ ഡിപ്പാർട്മെൻറ് ഫിംഗർ കൊടുക്കുമ്പോൾ ലഭിക്കും .മുൻപുണ്ടായ വിസ നിയമ ലംഘനം ഉൾപ്പെടെ തെളിയും .പുതിയ വിസയിൽ സൗദി അറേബ്യയിൽ ഏറെ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പുണ്ട് .സൗദിയിൽ ഇറങ്ങുന്നത് ഏത് എയർപോർട്ടിൽ ആണേലും എത്ര ദിവസം താമസിച്ചോ ,തിരിച്ചു മടങ്ങുന്ന ടിക്കറ്റ് ഉൾപ്പെടെ എയർലൈൻസിന്റ്റെ ഉത്തരവാദിത്വത്തിൽ
പെട്ടതാണ് .
കൃത്യമായി എമിഗ്രേഷൻ നിയമം പാലിച്ചു മാത്രമേ സൗദി അറേബ്യയിൽ പുതിയ വിസയിൽ വരാവൂ എന്നാണ് അറിയിപ്പ് .
എയർലൈൻസിന്റ്റെ ഉത്തരവാദിത്വത്തിൽപെട്ടതാണെങ്കിലും ,നാട്ടിലെത്തിയാൽ കൃത്യമായി എയർലൈൻസ് കമ്പനിക്ക് പണം യാത്ര ചെയ്യുന്ന യാത്രക്കാർ അടക്കേണ്ടതാണ് .അടച്ചില്ല എങ്കിൽ നിയമനടപടി ഉണ്ടാകും .
saudi arebia