പത്തനംതിട്ട കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
കോന്നി : പയ്യനാമൺ ചെങ്കുളത്തുണ്ടായ പാറമട അപകടത്തില്‍ രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ക്വാറിയില്‍ വീണ്ടും പാറ ഇടിയുന്ന സാഹചര്യമുണ്ടെന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് ഉയർന്ന ശേഷിയുള്ള ക്രെയിന്‍ കൊണ്ടുവരും. അതിനു ശേഷമായിരിക്കും രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കുക. ക്രെയിന്‍ രണ്ടുമണിക്കൂറിനുളളില്‍ എത്തിക്കുമെന്നാണ് വിവരം. ‘പാറ ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദേശം തന്നത് അനുസരിച്ചാണ് മുകളിലേക്ക് കയറിയത്. രണ്ട് പോയിന്റുകള്‍ കണ്ടുവെച്ചിട്ടുണ്ട്.
ക്രെയിന്‍ വന്നാലുടന്‍ ഹുക്ക് ചെയ്ത് എക്‌സ്‌കവേറ്റര്‍ ഉയര്‍ത്തും. ജീവന്‍ പണയംവെച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്’- ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. ജാര്‍ഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി.
rescue mission temporarily suspended