കാട്ടാനകളെ തുരത്തി; എ​ട്ടോ​ളം വ​ന​പാ​ല​ക​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു

 കാട്ടാനകളെ തുരത്തി; എ​ട്ടോ​ളം വ​ന​പാ​ല​ക​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു
Jul 3, 2025 11:40 AM | By Editor


കോ​ന്നി: ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി നാ​ശം വി​ത​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ കാ​ട് ക​യ​റ്റി​വി​ട്ട് വ​ന​പാ​ല​ക​ർ. ക​ല്ലേ​ലി, കൊ​ക്കാ​ത്തോ​ട്, കു​മ്മ​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ ആ​ന​ക​ളെ​യാ​ണ്​ തു​ര​ത്തി​യ​ത്. ഇ​വ​യെ കാ​ട്​ ക​യ​റ്റു​ന്ന​തി​നി​ടെ എ​ട്ടോ​ളം വ​ന​പാ​ല​ക​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ. ദി​ൻ​ഷ്, എം.​സി. ജ​യ​രാ​ജ​ൻ, ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ സി. ​സോ​ജ​ൻ ലാ​ൽ, ഫാ​യി​സ്, വാ​ച്ച​ർ​മാ​രാ​യ ജോ​ബി​ൻ, അ​നീ​ഷ്, ബി​ജോ​യ്‌, മ​നു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.


വ​ന​ത്തി​ൽ പ​ക​ൽ നി​ല​യു​റ​പ്പി​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ രാ​ത്രി അ​ച്ഛ​ൻ​കോ​വി​ൽ ന​ദി ക​ട​ന്ന് ക​ല്ലേ​ലി ഭാ​ഗ​ത്തെ കൈ​ത​ത്തോ​ട്ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. നി​ര​ന്ത​ര​മാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വ​രു​ന്ന കാ​ട്ടാ​ന​ക​ളെ ശാ​സ്ത്രീ​യ​മാ​യി തി​രി​ച്ച​റി​ഞ്ഞ് കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടു​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് വ​ന​പാ​ല​ക​ർ ന​ട​ത്തി​യ​ത്. ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ന​യെ വ​ന​ത്തി​നു​ള്ളി​ൽ​വെ​ച്ച് ന​ദി​ക്ക് സ​മീ​പ​ത്താ​യി കാ​ണു​ക​യും വ​ന​പാ​ല​ക​ർ ആ​ന​യെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക​യും ചെ​യ്തു. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തി​രി​കെ ക​യ​റ്റു​ന്ന​തി​നി​ടെ വ​ന​പാ​ല​ക സം​ഘ​ത്തി​ന് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. എ​ട്ടോ​ളം വ​ന​പാ​ല​ക​ർ​ക്കാ​ണ് നി​സ്സാ​ര പ​രി​ക്കേ​റ്റ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ കു​ള​ത്തു​മ​ൺ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ​യും ഇ​ത്ത​ര​ത്തി​ൽ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു.

konni wild elephant

Related Stories
 സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി തപസ്

Jul 3, 2025 12:42 PM

സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി തപസ്

സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി...

Read More >>
 ഓമല്ലൂര്‍ മണികണ്‌ഠന്‍ ചരിഞ്ഞു

Jul 3, 2025 12:08 PM

ഓമല്ലൂര്‍ മണികണ്‌ഠന്‍ ചരിഞ്ഞു

ഓമല്ലൂര്‍ മണികണ്‌ഠന്‍...

Read More >>
 കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

Jul 2, 2025 11:27 AM

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ...

Read More >>
 ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് റിമാൻഡിൽ

Jul 2, 2025 10:25 AM

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് റിമാൻഡിൽ

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ്...

Read More >>
വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Jul 1, 2025 10:13 AM

വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ...

Read More >>
 കരിക്കിനേത്ത് സിൽക്‌സിലെ കൊലപാതകം : കൊല്ലപ്പെട്ടയാളുടെ സഹോദരങ്ങളുടെ അപേക്ഷയിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ശുപാർശചെയ്ത് ഹൈക്കോടതി

Jun 30, 2025 10:51 AM

കരിക്കിനേത്ത് സിൽക്‌സിലെ കൊലപാതകം : കൊല്ലപ്പെട്ടയാളുടെ സഹോദരങ്ങളുടെ അപേക്ഷയിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ശുപാർശചെയ്ത് ഹൈക്കോടതി

കരിക്കിനേത്ത് സിൽക്‌സിലെ കൊലപാതകം : കൊല്ലപ്പെട്ടയാളുടെ സഹോദരങ്ങളുടെ അപേക്ഷയിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ശുപാർശചെയ്ത്...

Read More >>
Top Stories