ബഹ്റൈൻ പ്രവാസിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്

ബഹ്റൈൻ പ്രവാസിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്
Jul 9, 2025 08:28 AM | By Editor



കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹറിൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം

 ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ 11ന് സംഘടിപ്പിക്കുന്നു. 


 പുസ്തക പ്രകാശന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് എം എൽ എ പുസ്തക പ്രകാശനം നിർവഹിക്കുന്നതും, വൈസ് ചെയർമാൻ പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പുസ്തകം സ്വീകരിക്കുന്നതുമാണ്. 


ചടങ്ങിൽ ഡി സി സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, പ്രിയദർശിനി പബ്ലിക്കേഷൻ

  പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ജി. രഘുനാഥ്, തുടങ്ങിയവർ പങ്കെടുക്കും.



ബഹറിൻ പ്രവാസിയായി ദീർഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി യാത്രാവികാരവും വിലയിരുത്തലുമായി

സുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടൻ ടൂറിസം പ്രോത്സാഹനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്ന ഈ പുസ്തകം നാടൻ യാത്ര പ്രേമികൾക്ക് നല്ലൊരു റഫറൻസ് ഗ്രന്ഥമാണ്.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വിശേഷിച്ച് പത്തനംതിട്ട ജില്ലയിലെ ഇനിയും ഏറെ വികസന പാതയിൽ എത്തുന്ന രീതിയിൽ

ഉള്ള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകം ആണ് ഇറങ്ങുന്നത്.


ബഹറിനിൽ റിക്രൂട്ട്മെൻറ് കൺസൾട്ടൻസി സർവീസ് സ്വന്തമായി ഒരു സ്ഥാപനം നടത്തുകയാണ് സുനിൽ തോമസ് റാന്നി.

 ഒരു പതിറ്റാണ്ടിലേറെയായി ബഹറിൻ പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ്. 

പത്ത് വർഷത്തോളം ബാംഗ്ലൂരിൽ മറുനാടൻ മലയാളിയായി തുടർന്നതിനുശേഷം ആണ് ബഹറിനിലേക്ക് ചുവട് മാറ്റിയത്.

ഭാര്യ ബിൻസി സ്വകാര്യ സ്ഥാപനത്തിൽ നഴ്സ് ആയി ബഹറിനിൽ ജോലി ചെയ്യുന്നു. ഇരട്ട കുട്ടികൾ മൂന്നു വയസുള്ള ഹർലീൻ ഗ്ലോറി സുനിൽ, ഹന്ന റിയ സുനിൽ എന്നിവർ മക്കളാണ്.

എഴുത്തും വായനയോടൊപ്പം കവിതകളും മനസ്സിൽ പതിയുന്ന ആനുകാലിക വിഷയങ്ങളിൽ പത്രങ്ങളുടെ എഡിറ്റോറിയൽ പേജിൽ കത്തുകൾ എഴുതുന്നതും പ്രസിദ്ധീകരിച്ചവ സ്വന്തം ബ്ലോഗ് പേജിൽ കൃത്യമായി തരം തിരിച്ച് ഉൾപ്പെടുത്തുന്നതും ഇഷ്ട വിഷയങ്ങളാണ്.  

പത്രങ്ങളിലെ കത്തുകൾ എന്ന കോളത്തിൽ പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത നൂറു കത്തുകൾ അടുത്തതായി പ്രസിദ്ധീകരണത്തിനുള്ള പണിപ്പുരയിലാണ്.

ഉടൻതന്നെ ഒരു കവിതാ സമാഹാരവും പുറത്തിറക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനത്തിനുശേഷം ആമസോൺ അടക്കം ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാക്കുന്നതാണ്.

പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹറിൻ ചാപ്റ്റർ രൂപീകരിച്ചശേഷം പുറത്തിറക്കുന്ന ആദ്യ പുസ്തകം ആണ് ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്.

Beharin

Related Stories
സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലിന് സമാനം

Jul 9, 2025 11:04 AM

സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലിന് സമാനം

സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലിന്...

Read More >>
ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ സഹോദരങ്ങൾ സ്ഥലത്തെത്തി : തെരച്ചിൽ ഇഴഞ്ഞു നീങ്ങുന്നു

Jul 8, 2025 04:22 PM

ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ സഹോദരങ്ങൾ സ്ഥലത്തെത്തി : തെരച്ചിൽ ഇഴഞ്ഞു നീങ്ങുന്നു

ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ സഹോദരങ്ങൾ സ്ഥലത്തെത്തി : തെരച്ചിൽ ഇഴഞ്ഞു...

Read More >>
കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Jul 8, 2025 02:04 PM

കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി...

Read More >>
തിരുവല്ല എക്സൈസ്  ഓഫിസിൽ ഫോൺ കോൾ; പരിശോധനയിൽ കണ്ടെത്തിയത് ഒന്നേകാൽ കിലോ കഞ്ചാവും ഹാഷിഷും

Jul 8, 2025 11:14 AM

തിരുവല്ല എക്സൈസ് ഓഫിസിൽ ഫോൺ കോൾ; പരിശോധനയിൽ കണ്ടെത്തിയത് ഒന്നേകാൽ കിലോ കഞ്ചാവും ഹാഷിഷും

തിരുവല്ല എക്സൈസ് ഓഫിസിൽ ഫോൺ കോൾ; പരിശോധനയിൽ കണ്ടെത്തിയത് ഒന്നേകാൽ കിലോ കഞ്ചാവും...

Read More >>
കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി നശിപ്പിച്ചു

Jul 8, 2025 05:27 AM

കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി നശിപ്പിച്ചു

കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി...

Read More >>
പത്തനംതിട്ട കോന്നിയിൽ പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍വീണ് അപകടം; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

Jul 7, 2025 05:33 PM

പത്തനംതിട്ട കോന്നിയിൽ പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍വീണ് അപകടം; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട കോന്നിയിൽ പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍വീണ് അപകടം; രണ്ടുപേര്‍...

Read More >>
Top Stories