മൊബൈൽ ക്യാമറ വച്ച് ശൗചാലയത്തിൽ സ്ത്രീ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്തി; താൽകാലിക ജീവനക്കാരൻ അറസ്റ്റിൽ
അടൂർ (പത്തനംതിട്ട): ശൗചാലയത്തിൽ മൊബൈൽ ക്യാമറ വച്ച് സ്ത്രീ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ താത്ക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അടൂർ നിർമ്മിതി കേന്ദ്രയിലെ താൽകാലിക ജീവനക്കാരൻ അടൂർ മണക്കാല തുവയൂർ നോർത്ത് ഉണ്ണി വിലാസത്തിൽ ഹരികൃഷ്ണ(25)നെയാണ് അറസ്റ്റു ചെയ്തത്. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയതായി വെള്ളിയാഴ്ചയാണ് അടൂർ പൊലീസിൽ പരാതി ലഭിക്കുന്നത്.
രണ്ടു ശൗചാലയങ്ങളാണ് നിർമ്മിതി കേന്ദ്രത്തിലുള്ളത്. ഇതിൽ ഒന്ന് പുരുഷന്മാരുടേതും മറ്റൊന്ന് സ്ത്രീകളുടേതുമായിരുന്നു. ഇതിൽ സ്ത്രീകളുടെ ശൗചാലലയത്തിലാണ് ഹരികൃഷ്ണൻ മൊബൈൽ ക്യാമറ ഓണാക്കി വച്ചത്. ഇത് സ്ത്രീ ജീവനക്കാരിൽ ഒരാൾ കണ്ടു. മാസങ്ങളായി ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ ഹരികൃഷ്ണന്‍റെ ഫോണിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ ഹരികൃഷ്ണനെ വെള്ളിയാഴ്ച രാത്രിയിലാണ് പിടികൂടിയത്.
temporary-employee-arrested