കോന്നി : കല്ലാറിന്റെ ഓളപ്പരപ്പുകൾക്ക് മീതെ കുട്ടവഞ്ചികളുടെ തുഴച്ചിൽ മത്സരം നടന്നപ്പോൾ കാണികൾ ഇരുകരകളിൽ നിന്നും ആവേശത്തോടെ കൈയ്യടിച്ചു. കരിയാട്ടത്തിന്റെ ഭാഗമായി തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നടന്ന കുട്ടവഞ്ചി തുഴച്ചിൽ മത്സരം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ എ എസ് ഫ്ലാഗ്ഓഫ് ചെയ്തു.കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ് അധ്യക്ഷത വഹിച്ചു. തുടർന്ന് മുത്തുകുടകൾ, തോരണങ്ങൾ, ആനകളുടെ ചിത്രങ്ങൾ എന്നിവയുൾപ്പെടുത്തി ഇരുപത്തിമൂന്ന് കുട്ടവഞ്ചികൾ അണിനിരന്ന ജലഘോഷയാത്ര നടന്നു. ഇതിന് ശേഷമാണ് ഒൻപത് കുട്ടവഞ്ചികൾ അണി നിരന്നകുട്ടവഞ്ചി മത്സരം നടന്നത്. സമാപന സമ്മേളനം അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു.
ജില്ലയിലെ പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രം എന്ന അംഗീകാരം അടവിക്ക് സർക്കാരിൽ നിന്ന് ലഭ്യമായിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ജലയാത്രയാണ് അടവി കുട്ടവഞ്ചി സവാരി. എല്ലാ വിധ സുരക്ഷയും ഉറപ്പാക്കിയായിരുന്നു മത്സരം.രാധാകൃഷ്ണൻ നായർ, ജോസഫ് എന്നിവർ തുഴഞ്ഞ വഞ്ചികൾ ഒന്നാം സ്ഥാനവും , മുരളിധരൻനായർ , അഴകൻ എന്നിവർ തുഴഞ്ഞ വഞ്ചികൾക്ക് രണ്ടാം സ്ഥാനവും സുകേശൻ, വിൽസൺ എന്നിവർ തുഴഞ്ഞവഞ്ചികൾ മൂന്നാം സ്ഥാനവും നേടി.
Konni Kariyattam