പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി.
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. കൊല്ലം പോരുവഴി ശാസ്താനട സ്വദേശിയായ വലിയത്ത് പുത്തൻവീട്ടിൽ പ്രസാദിനെയാണ് (53) അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ടി. മഞ്ജിത്ത് എട്ടു വർഷവും മൂന്നുമാസവും കഠിന തടവിനും 81,000 രൂപ പിഴയും വിധിച്ചത്.
2023 ജൂലൈ 18നാണ് സംഭവം. അടൂർ എസ്.ഐ ബാലസുബ്രഹ്മണ്യൻ രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ കെ.എസ്. ധന്യയാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷൻ വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.
punishment-in-pocso-case
